ഇസ്ലാമിക ആചാരം ഖുർആൻ വിരുദ്ധമാവരുത് –ജസ്റ്റിസ് കുര്യൻ ജോസഫ്
text_fieldsന്യൂഡൽഹി: വ്യക്തിനിയമം ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന് അനുസൃതമായ മൗലികാവകാശമാണെന്ന ചീഫ് ജസ്റ്റിസിെൻറ വിധിയിലെ നിലപാട് ശരിവെക്കുന്നു. എന്നാൽ, മുത്തലാഖ് മതപരമായ അനുഷ്ഠാനത്തിെൻറ അവിഭാജ്യഘടകമാണെന്ന പ്രസ്താവന നിരാകരിക്കുന്നു. ഏറെ നാളായി തുടരുന്നു എന്ന കാരണത്താൽ ഒരു സമ്പ്രദായം നിയമവിധേയമാകില്ല. ശരീഅത്തിന് വിരുദ്ധമായ സമ്പ്രദായങ്ങൾ ഇല്ലാതാക്കാനാണ് 1937ൽ ശരീഅത്ത് ആക്ട് കൊണ്ടുവന്നത്. അതിനുശേഷം ഖുർആന് വിരുദ്ധമായ ഒരു സമ്പ്രദായവും അനുവദിക്കാനാവില്ല. അത്തരമൊരു സമ്പ്രദായത്തിന് ഭരണഘടന സാധുത കൽപിക്കാനുമാവില്ല.
അതിനാൽ ശമീം ആറ കേസിൽ മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച പോലെ ഖുർആനിൽ ചീത്തയായി പറഞ്ഞ കാര്യം ശരീഅത്തിൽ നല്ലതാക്കാൻ കഴിയില്ല. മതത്തിൽ ചീത്തയായത് നിയമത്തിലും ചീത്തയാകണം -കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു. ശരീഅത്താണ് മുസ്ലിം വ്യക്തിനിയമമായി അംഗീകരിച്ചിരിക്കുന്നത്. ഇസ്ലാമിക നിയമത്തിെൻറ നാല് ഉറവിടങ്ങൾ ഖുർആനും ഹദീസും ഇജ്മാഉം ഖിയാസുമാണ്. അതിൽ ഖുർആനാണ് നിയമത്തിെൻറ ആദ്യ ഉറവിടം.
ഖുർആനിൽ പറയുന്നതിനോട് അനുബന്ധമായി പറയുക മാത്രമാണ് മറ്റു മൂന്നും. അതിനാൽ ഖുർആനിൽ നേർക്കുനേർ പറഞ്ഞതിന് എതിരായി ഹദീസും ഇജ്മാഉം ഖിയാസും ഉണ്ടാകാൻ പാടില്ല. ഇസ്ലാം ഒരിക്കലും ഖുർആൻ വിരുദ്ധമാകാൻ പാടില്ല. തുടർന്ന് ഖുർആനിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട സൂക്തങ്ങൾ 12 പേജുകളിലായി വിധിപ്രസ്താവത്തിൽ ഉദ്ധരിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, വിവാഹ മോചനത്തിെൻറ വഴി ഇതിൽനിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി.
വിവാഹത്തിന് അങ്ങേയറ്റം പവിത്രത കൽപിക്കുന്ന ഖുർആൻ അനുരഞ്ജന ശ്രമങ്ങൾക്കുശേഷം നിവൃത്തിയില്ലാതെ വരുേമ്പാഴാണ് വിവാഹമോചനം അനുവദിക്കുന്നത്. എന്നാൽ, മുത്തലാഖ് അതിനുള്ള വഴിയടക്കുകയാണ്. വിവിധ ഹൈകോടതി വിധികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.