തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകാം; സ്റ്റേ പിൻവലിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെരുവ് നായ്ക്കൾക്ക് ഭക്ഷണത്തിനുള്ള അവകാശവും പൗരന്മാർക്ക് അവയെ പോറ്റാനുള്ള അവകാശവുമുണ്ടെന്ന 2021ലെ ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്ത മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
മാർച്ച് നാലിനാണ് ഹൈകോടതി വിധി സ്റ്റേ ചെയ്തത്. തുടർന്ന്, ഈ നടപടി തെരുവ്നായ് ശല്യം വർധിക്കാൻ കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ 'ഹ്യൂമെൻ ഫൗണ്ടേഷൻ ഫോർ പീപ്ൾ ആൻഡ് അനിമൽസ്' ഹരജി നൽകുകയായിരുന്നു.
ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. രണ്ട് സ്വകാര്യ കക്ഷികൾ ഉൾപ്പെട്ട സിവിൽ കേസിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നും സന്നദ്ധസംഘടനകൾക്ക് തുടർന്നുള്ള നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വിഷയത്തിൽ ആനിമൽ വെൽഫെയർ ബോർഡിന്‍റെയും ഡൽഹി സർക്കാറിന്‍റെയും വിശീദകരണം കോടതി തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.