സാമൂഹിക മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കൽ: തീരുമാനം നേരേത്ത വേണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ് തുടങ്ങിയ സാമൂഹിക മാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ എത്രയും നേരേത്ത തീരുമാനമെടുക്കേണ്ടതാണെന ്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇൗ ഘട്ടത്തിൽ തങ്ങളാണോ ഹൈകോടതിയാണോ വിഷയം ത ീർപ്പാക്കേണ്ടത് എന്ന് പറയാറായിട്ടില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അന ിരുദ്ധ ബോസെ എന്നിവരടങ്ങുന്ന ബെഞ്ച് കൂട്ടിച്ചേർത്തു.
വിവിധ ഹൈകോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിെൻറ അപേക്ഷയിൽ തീർപ്പു കൽപിക്കുക മാത്രമാണ് ഇൗ ഘട്ടത്തിൽ ചെയ്യുന്നതെന്നും കേസിെൻറ മെറിറ്റിലേക്ക് പോകുന്നില്ലെന്നും സുപ്രീംകോടതി തുടർന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
അതേസമയം, മദ്രാസ് ഹൈകോടതിയിലെ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിനെ തമിഴ്നാട് സർക്കാർ ശക്തമായി എതിർത്തു. ഉപയോക്താക്കളുടെ േഡറ്റ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫേസ്ബുക്കിന് സ്വകാര്യതാ വിഷയം ഉന്നയിക്കാൻ പറ്റില്ലെന്ന് തമിഴ്നാട് സർക്കാർ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
‘േകംബ്രിജ് അനലിറ്റിക്ക’ വിവാദം അതിന് തെളിവായി തമിഴ്നാട് മുന്നോട്ടുവെച്ചു. കൈവശമുള്ള േഡറ്റ പരസ്യ താൽപര്യാർഥം രാഷ്്ട്രീയ പാർട്ടികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇവർ കൈമാറുകയാണെന്നും തമിഴ്നാട് സർക്കാർ ബോധിപ്പിച്ചു.
വിഷയം അത്യന്തം ഗൗരവമേറിയതാണെന്നും ആധാറുമായി സാമൂഹിക മാധ്യമങ്ങളെ ബന്ധിപ്പിക്കുന്നത് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിെൻറ സ്വകാര്യതാ വിധിയുടെ ലംഘനമാണെന്നുമുള്ള നിലപാടാണ് ഫേസ് ബുക്ക് സ്വീകരിച്ചത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി പരിഗണിക്കണമെന്നാണ് േഫസ്ബുക്കിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.