വിമർശനം കൊണ്ടു മാത്രം മാധ്യമ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തരുതെന്ന് സുപ്രീംകോടതി; ‘അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടണം’
text_fieldsന്യൂഡൽഹി: വാർത്തകൾ വഴി സർക്കാറിനെ വിമർശിക്കുന്നുവെന്ന കാരണം കൊണ്ടുമാത്രം മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തരുതെന്ന് സുപ്രീംകോടതി. ജനാധിപത്യ രാജ്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാനിക്കപ്പെടണമെന്നും ഭരണഘടനയുടെ 19(1)(എ) അനുച്ഛേദ പ്രകാരം മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സംസ്ഥാനത്തെ പൊതുഭരണത്തിലെ ജാതി ഘടകങ്ങളെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ഉത്തർപ്രദേശിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ഹരജിയിൽ പ്രതികരണം തേടി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു. ഇതിനിടയിൽ, ഹരജിക്കാരനെതിരെ കർശന നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. തുടർന്ന് കേസ് നാലാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.