രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കുന്നത് അംഗീകരിക്കാനാവില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിനെതിരെ കോൺഗ്രസ്. പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. കോടതി രാജ്യത്തിന്റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആറു പ്രതികളെ കാലാവധി പൂർത്തിയാകും മുമ്പ് മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ നളിനി, റോബർട്ട് പയസ്, സുതേന്തിര രാജ എന്ന ശാന്തൻ, ശ്രീഹരൻ എന്ന മുരുഗൻ, ജയ്കുമാർ, രവിചന്ദ്രൻ എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികൾ 30 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാറും പ്രതികളുടെ മോചനത്തിനു വേണ്ടി ഗവർണറോട് ആവശ്യപ്പെട്ടിരുന്നെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.