മദ്യശാലകൾക്കുള്ള നിരോധനം മുനിസിപ്പൽ പരിധിയിൽ ബാധകമല്ല– സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്ക് ഏർപ്പെടുത്തിയ നിരോധനം മുനിസിപ്പൽ പരിധിയിൽ ബാധകമല്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത വരുത്തിയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇതോടെ മുനസിപ്പൽ പരിധിയിലൂടെ കടന്ന് പോകുന്ന ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്ക് തുറന്ന് പ്രവർത്തിക്കാം.
രാജ്യത്തെ ദേശീയ-സംസ്ഥാന പാതകൾക്കരികിൽ അരകിലോ മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. ഉത്തരവ് മൂലം പ്രവർത്തനം പ്രതിസന്ധിയിലായ മദ്യശാലകൾ തുറക്കുന്നതിനായി പല സംസ്ഥാനങ്ങളും വ്യാപകമായി റോഡുകൾ പുനർവിജ്ഞാപനം ചെയ്തിരുന്നു.
ബാറുകൾ തുറക്കുന്നതിനായി സംസ്ഥാനത്തെ റോഡുകൾ പുനർവിജ്ഞാപനം ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ബാറുടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു കേരള സർക്കാറിെൻറ നടപടിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.