അവധി തീർന്നു; സുപ്രീംകോടതി വിധി കാക്കുന്നത് നിർണായക കേസുകൾ
text_fieldsന്യൂഡൽഹി: ആറാഴ്ചത്തെ വേനലവധി കഴിഞ്ഞ് ജൂലൈ ഒന്നിന് സുപ്രീംകോടതി നടപടികളിലേ ക്ക് കടക്കുേമ്പാൾ വിധി കാത്തിരിക്കുന്നത് നിർണായക കേസുകൾ. അയോധ്യ ഭൂമി തർക്കം, റഫ ാൽ കേസിെൻറ പുനഃപരിശോധന ഹരജി, ‘കാവൽക്കാരൻ കള്ളനാണ്’ എന്ന മുദ്രാവാക്യത്തിൽ രാഹു ൽ ഗാന്ധി കോടതിയെ പരാമർശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസ് എന്നിവ ചിലതുമാത്രം. ച ീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ 31 ജഡ്ജിമാരടങ്ങിയതാണ് സുപ്രീംകോടതിയിലെ ഫുൾ കോർട്ട്.
ഇതിൽ ഒരു ബെഞ്ച് റഫാൽ കേസിെൻറ പുനഃപരിശോധന ഹരജികൾ പരിഗണിച്ചേക്കും. മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിൻഹ, അരുൺ ഷൂറി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് റഫാൽ കേസിെൻറ പുനഃപരിശോധന ഹരജി നൽകിയത്. 2018 ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഫ്രാൻസിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ഹരജികൾ മുഴുവൻ സുപ്രീംകോടതി തള്ളിയിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ‘കാവൽക്കാരൻ കള്ളനാണ്’ എന്ന മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധി കോടതിയെ പരാമർശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുക. ബി.ജെ.പി നേതാവും എം.പിയുമായ മീനാക്ഷി ലേഖിയാണ് ഹരജി നൽകിയത്. ഈ കേസിൽ രാഹുൽ ഗാന്ധി കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള രാമജന്മഭൂമി- ബാബരി മസ്ജിദ് ഭൂമി തർക്ക കേസ് ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. സുപ്രീംകോടതി നിർദേശിച്ച ശ്രീശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകനായ ശ്രീരാം പഞ്ചുവും ഉൾപ്പെട്ട മധ്യസ്ഥത സമിതി അയോധ്യതർക്കം രമ്യമായി പരിഹരിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഈ കേസിന് ആഗസ്റ്റ് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
2010ലെ അലഹബാദ് ഹൈേകാടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാം ലല്ലക്കും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് കോടതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.