മഹാരാഷ്ട്രയിലെ 12 ബി.ജെ.പി എം.എൽ.എമാരുടെ സസ്‌പെൻഷൻ സുപ്രീംകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: 12 ബി.ജെ.പി എം.എൽ.എമാരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള മഹാരാഷ്ട്ര നിയമസഭയുടെ പ്രമേയം സുപ്രീംകോടതി റദ്ദാക്കി. എം.എൽ.എമാർക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ പരമാവധി ഒരു സമ്മേളന കാലത്തേക്ക് മാത്രമേ സസ്‌പെൻഡ് ചെയ്യാനാകൂവെന്നും അതിനപ്പുറത്തേക്ക് നൽകുന്നത് നിയമസഭയുടെ അധികാരപരിധിക്ക് പുറത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രിസൈഡിങ് ഓഫീസർ ഭാസ്‌കർ ജാദവിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. മഹാരാഷ്‌ട്ര നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കിയായിരുന്നു ഉദ്ദവ് താക്കറെ സർക്കാറിന്‍റെ നടപടി.
സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്കൽക്കർ, പരാഗ് അലവ്നി, ഹരീഷ് പിമ്പാലെ, രാം സത്പുതേ, വിജയ് കുമാർ റാവൽ, യോഗേഷ് സാഗർ, നാരായൺ കുചെ, കീർത്തികുമാർ ബംഗ്ഡിയ എന്നിവരാണ് സസ്‌പെൻഷനിലായ എം.എൽ.എമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.