യു.പി.ഐ പേമെൻറ്സ് വിവരം ചോർത്തുന്നു; കേന്ദ്രത്തിനും വൻകിട കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: യു.പി.ഐ പണമിടപാടുകളിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്നുണ്ടെന്ന പരാതിയിൽ കേന്ദ്രസർക്കാറിനും ഗൂഗ്ൾ, ആമസോൺ, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ്. ബിനോയ് വിശ്വം എം.പി നൽകിയ പരാതിയിലാണ് നടപടി.
യു.പി.ഐ പ്ലാറ്റ്ഫോമുകളിൽ നൽകുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കണമെന്ന് 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ നിർദേശിച്ചിരുന്നു. എന്നാൽ ഇൗ നിർദേശം കമ്പനികൾ പാലിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. പരാതി ഉയർന്നതിനെ തുടർന്ന് റിസർവ് ബാങ്കിനും നാഷനൽ പേമെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പൊതു താൽപര്യത്തിന് വിരുദ്ധമായി വിവര ചോർച്ച സംബന്ധിച്ച ആരോപണങ്ങളിൽ ആർ.ബി.ഐയും എൻ.പി.സി.ഐയും കണ്ണടക്കുകയും ആമസോൺ, ഗൂഗ്ൾ, വാട്സ്അപ് തുടങ്ങിയവയുടെ യു.പി.ഐ പ്ലാറ്റ്ഫോമുകൾക്ക് അനുമതി നൽകിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി. വിവരം ചോർത്തുന്നുവെന്ന് ആരോപിച്ച് ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചു. എന്നാൽ മറ്റു വൻകിട കമ്പനികൾക്ക് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ അനുമതി നൽകിയതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.