വിവാഹമോചിതക്ക് ഭർത്താവിെൻറ ശമ്പളത്തിെൻറ 25 ശതമാനം ജീവനാംശം നൽകണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹമോചിതക്ക് ഭർത്താവിെൻറ മൊത്തം ശമ്പളത്തിെൻറ 25 ശതമാനം പ്രതിമാസ ജീവനാംശമായി നൽകണമെന്ന് സുപ്രീംകോടതി. മുൻ ഭാര്യക്കും മകനും 23,000 രൂപ ജീവനാംശമായി നൽകണമെന്ന കൽക്കട്ട ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശിയുടെ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ ആർ. ഭാനുമതി, എം.എം. ശന്തനഗൗഡർ എന്നിവരടങ്ങിയ ബെഞ്ചിെൻറ സുപ്രധാന നിരീക്ഷണം.
95,527 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഹരജിക്കാരൻ പുനർ വിവാഹിതനായതിനാൽ അതുകൂടി കണക്കിലെടുത്ത് ഹൈകോടതി നിർദേശിച്ചതിൽനിന്ന് 3000 രൂപ കുറച്ച് 20,000 രൂപ മുൻഭാര്യക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി നിർദേശിച്ചു. വിവാഹമോചിതയായ സ്ത്രീക്ക് മാന്യമായി ജീവിക്കാനാവശ്യമായ ജീവനാംശമോ നഷ്ടപരിഹാരത്തുകയോ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മുൻ ഭാര്യക്ക് പ്രതിമാസം 23000 രൂപ ജീവനാംശം നൽകണമെന്ന കൽക്കട്ട െഹെകോടതി ഉത്തരവിൽ അനുചിതമായി ഒന്നുമില്ല.
മൊത്തം ശമ്പളത്തിെൻറ 25 ശതമാനം നഷ്ടപരിഹാരമായി നൽകുന്നതാണ് ഉചിതം. ഭാര്യക്ക് സ്ഥിരമായി നൽകുന്ന ജീവനാംശം അത് നൽകുന്നയാളിെൻറ സാമ്പത്തികശേഷി കണക്കിലെടുത്തുള്ളതും കേസിലെ ഇരു കക്ഷികളുടെയും നിലക്കും വിലക്കും യോജിച്ചതുമായിരിക്കണം. കേസിെൻറ യഥാർഥ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ജീവനാംശം നിശ്ചയിക്കേണ്ടതെന്നും കോടതി പറഞ്ഞു.
2003 മുതൽ തുടർന്നു വരുന്ന ജീവനാംശ കേസിലാണ് സുപ്രീം കോടതി തീർപ്പുകൽപിച്ചത്. ആ വർഷം ജില്ല കോടതി 4500 രൂപയാണ് പ്രതിമാസ ജീവനാംശം നിശ്ചയിച്ചത്. 2015ൽ ഹൈകോടതി അത് 16,000 രൂപയായി വർധിപ്പിച്ചു. 2016ൽ ഭർത്താവിെൻറ ശമ്പളം 95,527 ഉയർന്നപ്പോഴാണ് ജീവനാംശത്തുക ഹൈകോടതി 23000 ആക്കി നിശ്ചയിച്ചത്. ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ ജീവനാംശം വിവാഹമോചിതനായ ഭർത്താവിെൻറ വ്യക്തിപരമായ ബാധ്യതയും കടമയുമാണെന്ന് 2016ലെ ഒരു വിധിന്യായത്തിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. ഭർത്താവിന് സ്വത്തുക്കൾ ഒന്നുമില്ലെങ്കിലും മുൻ ഭാര്യക്ക് അയാൾ ജീവനാംശം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.