തൂത്തുകുടി സ്റ്റെര്ലൈറ്റ് പ്ലാൻറ് തുറക്കരുതെന്ന് സുപ്രീംകോടതി
text_fieldsചെെന്നെ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ ശാല തുറന്നു പ്രവർത്തിക്കുന ്നതിന് സുപ്രീംകോടതി അനുമതി നിഷേധിച്ചു. തിങ്കളാഴ്ച ജസ്റ്റിസുമാരായ ആർ.എഫ്. നരി മാൻ, നവീൻസിൻഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
നിബന്ധനകളോടെ പ്ലാൻറ് തുറക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ട്രൈബ്യൂണൽ വിധിക്കെതിരെ തമിഴ്നാട് സർക്കാറും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോയും മറ്റു വിവിധ സാമൂഹിക- പരിസ്ഥിതി സംഘടനകളും സമർപ്പിച്ച ഹരജികളിന്മേലാണ് സുപ്രീംകോടതി വിധി.
പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങളാണ് ഇവർ മുഖ്യമായും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേസിൽ ഹരിത ട്രൈബ്യൂണലിന് ഇടപെടാൻ പരിമിതികളുണ്ടെന്നും കമ്പനിക്ക് മദ്രാസ് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ചത്തെ സുപ്രീംകോടതിവിധി കണക്കിലെടുത്ത് തൂത്തുക്കുടിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
വിധി സ്റ്റെർലൈറ്റിന് അനുകൂലമായാൽ ശക്തമായ പ്രതിഷേധമുയരുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ല ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നത്. എന്നാൽ, കമ്പനി തുറക്കുന്നതിന് വിലക്കേർപ്പെടുത്തി സുപ്രീംകോടതി വിധി ഉണ്ടായത് ഭരണകേന്ദ്രങ്ങൾക്ക് ആശ്വാസമായി. സ്റ്റെർലൈറ്റ് വിരുദ്ധ ജനകീയ സമിതിയും മറ്റു സംഘടനകളും വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കൊണ്ടാടി.
ഭൂഗർഭജല മലിനീകരണം ഉൾപ്പെടെ വിവിധ പരിസ്ഥിതി പ്രശ്നങ്ങളും തുടർ ജനകീയ പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് മേയ് 28നാണ് തമിഴ്നാട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി അടച്ചുപൂട്ടി മുദ്രവെച്ചത്. 2018 മേയ് 22ന് നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. അതിനിടെ സുപ്രീംകോടതി നിർദേശാനുസരണം മദ്രാസ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്റ്റെർലൈറ്റ് കമ്പനി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.