പെഗസസ് ചാരവൃത്തിയുടെ നാൾവഴി
text_fields- ജൂലൈ 18 -ഇന്ത്യയടക്കമുള്ള ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുെട വിവരങ്ങൾ ചോർത്താനായി ഇസ്രായേലി കമ്പനി നിർമിച്ച ചാര സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതായി ആഗോള വാർത്താ മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നു
- ജൂലൈ 22 -വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ കോടതിയെ സമീപിക്കുന്നു
- ജൂലൈ 27 -സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ എന്നിവർ കോടതിയെ സമീപിക്കുന്നു
- ആഗസ്റ്റ് അഞ്ച് -സുപ്രീംകോടതി ഹരജികൾ കേൾക്കുന്നു
- ആഗസ്റ്റ് 16 -ആരോപണങ്ങൾ ഊഹാപോഹങ്ങളുടെയും അടിസ്ഥാനരഹിതമായ മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് അവകാശപ്പെട്ട് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുന്നു
- ആഗസ്റ്റ് 17 -പരാതികളിന്മേൽ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയക്കുന്നു
- ഒക്ടോബർ 27 -അന്വേഷണത്തിന് മുൻ സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ സമിതിയെ നിയമിക്കുന്നു
ചാരപ്പണി വായടപ്പിക്കുന്ന ഏർപ്പാട് –സുപ്രീംകോടതി
ന്യൂഡൽഹി: ഭരണകൂടത്തിെൻറ ചാരപ്പണി വ്യക്തിയുടെയും മാധ്യമങ്ങളുടെയും വായടപ്പിക്കുന്ന ഏർപ്പാടാണെന്ന് സുപ്രീംകോടതി. തനിക്കുമേൽ നിരീക്ഷണമുണ്ടെന്നു വന്നാൽ അത് ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കും. സ്വയം സെൻസർഷിപ്പിന് കാരണമാക്കും. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു ചിന്തിച്ചാൽ അങ്ങേയറ്റം ഉത്കണ്ഠപ്പെടേണ്ട വിഷയമാണിത് -പെഗസസ് കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുനിരീക്ഷകരായ മാധ്യമങ്ങളുെട സ്വാതന്ത്ര്യത്തിന് വലിയ പരിക്കേൽപിക്കുന്നതാണ് ഭരണകൂടത്തിെൻറ ചാരവൃത്തി. സമൂഹത്തിന് വ്യക്തവും ആശ്രയിക്കാവുന്നതുമായ വിവരം നൽകാനുള്ള മാധ്യമങ്ങളുടെ കഴിവിനെ അതുബാധിക്കും. വാർത്താസ്രോതസ്സ് സംരക്ഷിക്കപ്പെടേണ്ടത് പത്രസ്വാതന്ത്ര്യത്തിൽ അടിസ്ഥാന പ്രമാണമാണ്. അത്തരമൊരു സംരക്ഷണമില്ലെന്നു വന്നാൽ പൊതുതാൽപര്യ പ്രധാനമായ വിഷയങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് മാധ്യമങ്ങളെ സഹായിക്കുന്നതിൽനിന്ന് വാർത്താസ്രോതസ്സ് ഒഴിഞ്ഞുമാറും. ഇത്തരത്തിൽ വായടപ്പിക്കുന്ന ഏർപ്പാടാണ് ചാരപ്പണി. അതുകൊണ്ടുതന്നെ, സ്വകാര്യത മാധ്യമപ്രവർത്തകരുടെയോ സാമൂഹിക പ്രവർത്തകരുടെയോ മാത്രം ഉത്കണ്ഠയല്ല. വിവരം ചോർത്തലിെൻറ നേരിട്ടുള്ള ഇരകളായി പല മാധ്യമ പ്രവർത്തകരും കോടതിയെ സമീപിച്ചത് ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശസുരക്ഷ പറഞ്ഞ് കോടതിയെയും മറികടക്കാനുള്ള സർക്കാർ ശ്രമത്തെ മൂന്നംഗ ബെഞ്ച് വിമർശിച്ചു. ദേശസുരക്ഷ പറഞ്ഞാൽ കോടതിയുടെ പരിശോധനക്ക് പരിമിതിയുണ്ടെന്നാണ് സങ്കൽപം. എന്നുകരുതി ഭരണകൂടത്തിന് ദേശസുരക്ഷയുടെ പേരിൽ എല്ലായ്പോഴും വെറുതെ കടന്നുപോകാനാവില്ല. ജനാധിപത്യത്തിനും നിയമവാഴ്ചക്കും അനുസൃതമാകണം കാര്യങ്ങൾ. ഉന്നയിക്കുന്ന കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ പറ്റണം. കോടതിക്ക് നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകാം. എങ്കിലും സാഹചര്യങ്ങൾ കോടതി മുമ്പാകെ ന്യായീകരിക്കാൻ കഴിയണം. അതല്ലാതെ കോടതിയെ ദേശസുരക്ഷ പറഞ്ഞ് വെറും കാഴ്ചക്കാരായി നിർത്താനാവില്ല -ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.