ത്രിപുര സർക്കാർ യു.എ.പി.എ ചുമത്തിയവർക്ക് സുപ്രീംകോടതി സംരക്ഷണം
text_fieldsന്യൂഡൽഹി: ത്രിപുര വർഗീയ കലാപത്തെ കുറിച്ച് വസ്തുതാന്വേഷണം നടത്തിയതിനും സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനും ബി.ജെ.പി സർക്കാർ യു.എ.പി.എ ചുമത്തിയ രണ്ട് അഭിഭാഷകർക്കും ഒരു മാധ്യമപ്രവർത്തകനും സുപ്രീംകോടതി സംരക്ഷണം. മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ അൻസാർ ഇൻഡോരി, മുകേഷ്, മാധ്യമപ്രവർത്തകനായ ശ്യാം മീര സിങ് എന്നിവർക്കെതിരായ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
നേരത്തെ രണ്ട് മാധ്യമപ്രവർത്തകർക്ക് ജാമ്യം ലഭിച്ചുവെന്ന പത്രവാർത്തകൾ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എൻ.വി രമണയോട് അത് വേറെയാണെന്നും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രശാന്ത് ഭൂഷൺ ധരിപ്പിച്ചു. വസ്തുതാന്വേഷണത്തിന് പോയ രണ്ട് അഭിഭാഷകർക്കാണ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന് അവർക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. മൂവർക്കുമെതിരായ എഫ്.െഎ.ആറുകൾ റദ്ദാക്കണമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. തുടർന്ന് ത്രിപുര സർക്കാറിന് നോട്ടീസ് അയച്ച സുപ്രീംകോടതി പൊലീസിെൻറ ഭാഗത്തുനിന്ന് മൂവർക്കുമെതിരെ കടുത്ത നടപടികളുണ്ടാകരുതെന്ന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.