മണിപ്പുർ വ്യാജ ഏറ്റുമുട്ടൽ: റിപ്പോർട്ട് നൽകണം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മണിപ്പുരിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐ പ്രത്യേക അന്വേഷണസംഘത്തോട് ജനുവരി 31നകം കുറഞ്ഞത് 30 പ്രഥമ വിവരറിപ്പോർട്ടുകളെങ്കിലും സമർപ്പിക്കണമെന്ന് സുപ്രീംകോടതി. നിലവിൽ 12 എഫ്.െഎ.ആറുകൾ സമർപ്പിച്ചതായി അന്വേഷണസംഘം അറിയിച്ചതിനുപിന്നാലെയാണ് കോടതിയുടെ നിർേദശം. ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് അന്വേഷണം ഫെബ്രുവരി 28 നകം പൂർത്തിയാക്കാനും അന്തിമറിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
മണിപ്പുരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്കിയ ‘അഫ്സ്പ’ നിയമം പ്രാബല്യത്തില്‍ വന്നതിനെതുടർന്ന് സൈന്യവും പൊലീസും അസം റൈഫിൾസും വ്യാജ ഏറ്റുമുട്ടലുകളിലൂടെ നടത്തിയ കൂട്ടക്കൊലകൾക്കെതിരെ സന്നദ്ധസംഘടനകൾ നൽകിയ ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
അന്വേഷണസംഘം എന്തുകൊണ്ടാണ് മുഴുവൻ കേസുകളിലും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ചോദിച്ച കോടതി, കേസ്നടപടികൾക്ക് സി.ബി.െഎ ഡയറക്ടറുടെ അനുമതി ആവശ്യമാണെന്നും ഉണർത്തി.
കരിനിയമത്തിെൻറ മറവിൽ 1,528 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്നാണ് ഹരജികളിൽ ചൂണ്ടിക്കാട്ടിയത്. ഇതിൽ 81 കേസുകളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.