കർണാടക തെരഞ്ഞെടുപ്പു വരെ കാവേരി കേസ് മാറ്റി
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാവേരി കേസ് കേൾക്കുന്നത് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചു. മേയ് 12ന് നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിനു ശേഷം 14ന് പരിഗണിക്കാനായി കാവേരി കേസ് മാറ്റിവെച്ചു.
പ്രധാനമന്ത്രിയും മന്ത്രിമാരും കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ സുപ്രീംകോടതി നിർദേശിച്ചത് പ്രകാരം കാവേരി ജലം വീതംവെപ്പിനുള്ള പദ്ധതിക്ക് രൂപം നൽകാനായില്ലെന്നും അതിന് കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സമയം നൽകണമെന്നുമായിരുന്നു കേന്ദ്രത്തിെൻറ ആവശ്യം. മേയ് മൂന്നിനകം കരട് പദ്ധതിയുണ്ടാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം.
തെരഞ്ഞെടുപ്പുമൂലം പ്രധാനമന്ത്രിയും മന്ത്രിമാരും കർണാടകയിലാണെന്നും അവരെല്ലാവരും യാത്രയിലായതിനാൽ കേസ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഒരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചേപ്പാൾ ബോധിപ്പിച്ചിരുന്നു. തുടർന്ന് ‘‘കേന്ദ്രം കരട് പദ്ധതിയുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലേ’’ എന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയും ചെയ്തു. തങ്ങൾ പ്രയാസകരമായ അവസ്ഥയിലാണെന്നും 10 ദിവസം കൂടിയാണ് കേന്ദ്രം ചോദിക്കുന്നതെന്നുമാണ് എ.ജി നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.