‘കുറ്റകൃത്യത്തിന്റെ ഗൗരവം ഗുജറാത്ത് സർക്കാർ പരിഗണിക്കേണ്ടതായിരുന്നു’; ബിൽകീസ് ബാനു കേസിൽ സുപ്രീംകോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: ബിൽകീസ് ബാനു കേസിലെ 11 കുറ്റവാളികളെ ശിക്ഷാ കാലാവധി കഴിയും മുമ്പേ വിട്ടയച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി. പ്രതികളെ വിട്ടയക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചത്.
ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയക്കാനുള്ള കാരണം ബോധിപ്പിക്കണം. കുറ്റവാളികളെ വിട്ടയച്ചത് സംബന്ധിച്ച് തീരുമാനമെടുത്തതിന്‍റെ മുഴുവൻ രേഖകളും കോടതിയിൽ ഹാജരാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും മേയ് രണ്ടിന് കോടതി പരിഗണിക്കും.
സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനം എന്തായിരുന്നു. കുറ്റവാളികൾ അവരുടെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് ഉത്തരവ്. എന്നാൽ, എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിട്ടയച്ചു. ഇന്ന് ഈ സ്ത്രീ. നാളെ അത് നീങ്ങളോ ഞാനോ ആകാം. വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ കാരണം വ്യക്തമാക്കിയില്ലെങ്കിൽ ഞങ്ങൾ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരും -ഡിവിഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.