നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതെന്തിന് -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതെന്തിനാണെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചു. സാക്ഷികൾക്ക് പിറകെ സാക്ഷികളെ പിന്നെയും വിസ്തരിക്കുന്നതെന്തിനാണെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. 41 സാക്ഷികളെ ഇനിയും വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ നീക്കംസംബന്ധിച്ച് രണ്ട് ദിവസത്തിനകം അഭിപ്രായമറിയിക്കാൻ ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയോട് ആവശ്യപ്പെട്ട് ഹരജി ഈ മാസം 17ലേക്ക് മാറ്റി.
കേസിന്റെ വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍, 41 പേരെ കൂടി വിസ്തരിക്കാൻ ജനുവരി 19ന് കത്തു നൽകുകയായിരുന്നുവെന്നും മുകുൾ റോഹത്ഗി ബോധിപ്പിച്ചു. ഇതിൽ 10 പേരെ നേരത്തെ വിസ്തരിച്ചതാണെന്ന് റോഹത്ഗി പറഞ്ഞപ്പോൾ വിസ്താരം കഴിഞ്ഞ സാക്ഷികളെ വീണ്ടും വിസ്തരിച്ച് കേസിൽ പുനർവിചാരണ നടത്താൻ അനുവദിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അനുബന്ധ കുറ്റപത്രം സമർപ്പിച്ചാൽ പോലും ഈ തരത്തിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.