Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീ​ഫ്​...

ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ അ​ന്വേ​ഷ​ണം: ന​ട​പ​ടി ബ​ഹി​ഷ്​​ക​രി​ച്ച്​ പ​രാ​തി​ക്കാ​രി

text_fields
bookmark_border
ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ അ​ന്വേ​ഷ​ണം: ന​ട​പ​ടി ബ​ഹി​ഷ്​​ക​രി​ച്ച്​ പ​രാ​തി​ക്കാ​രി
cancel

ന്യൂ​ഡ​ൽ​ഹി: ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം​കോ​ട​തി ആ​ഭ്യ​ന്ത​ര സ​മി​തി​യി​ൽ​നി​ന്ന്​ നീ​തി ല​ഭി​ക്കു​ക​യി​ല്ലെ​ന്ന്​ പ​രാ​തി​ക്കാ​രി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ന​ട​പ​ടി ബ​ഹി​ഷ്​​ക​രി​ക്കു​ക​യാ​ണെ​ന്നും മു​ൻ സു​പ്രീം​കോ​ട​തി ജീ​വ​ന​ക്കാ​രി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച സ​മി​തി തെ​ളി​വെ​ടു​പ്പി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​ന്ന​ശേ​ഷ​മാ​ണ്​ യു​വ​തി മാ​ധ്യ​മ​ങ്ങ​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ആ​ശ​ങ്ക​ക​ളും എ​തി​ർ​പ്പു​ക​ളും കൊ​ണ്ടാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. മൂ​ന്നു​ ജ​ഡ്​​ജി​മാ​രു​ള്ള സ​മി​തി​യി​ൽ​നി​ന്ന്​ നീ​തി ല​ഭി​ക്കു​മെ​ന്ന്​ തോ​ന്നു​ന്നി​ല്ല. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച ജ​ഡ്​​ജി​മാ​രു​ടെ സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ്​ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ചീ​ഫ്​ ജ​സ്​​റ്റി​സി​നു​ കീ​ഴി​ലു​ള്ള സി​റ്റി​ങ്​​ ജ​ഡ്​​ജി​മാ​ർ​ക്കാ​ണ്​ അ​ന്വേ​ഷ​ണ ച​ു​മ​ത​ല ന​ൽ​കി​യ​ത്. എ​ന്നി​ട്ടും താ​ൻ സ​മി​തി​യു​ടെ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. സ​മി​തി​​യി​ലെ അ​ന്ത​രീ​ക്ഷം ത​ന്നെ ച​കി​ത​യാ​ക്കു​ന്നു.

മൂ​ന്നു​ ജ​ഡ്​​ജി​മാ​ർ എ​തി​രി​ടു​േ​മ്പാ​ൾ മാ​ന​സി​ക​മാ​യി ത​ള​രു​ക​യാ​ണ്. സ​മി​തി​ മു​മ്പാ​കെ ഹാ​ജ​രാ​കു​േ​മ്പാ​ൾ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ അ​പേ​ക്ഷി​െ​ച്ച​ങ്കി​ലും അം​ഗീ​ക​രി​ച്ചി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഒാ​ഡി​യോ, വി​ഡി​യോ റെ​ക്കോ​ഡി​ങ്ങി​ന്​ ത​യാ​റാ​കാ​ത്ത സ​മി​തി ത​ാ​ൻ ന​ൽ​കി​യ മൊ​ഴി​യു​ടെ പ​ക​ർ​പ്പ്​ ന​ൽ​കാ​നും കൂ​ട്ടാ​ക്കി​യി​ല്ല. ഏ​പ്രി​ൽ 26നും 29​നും ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ പ​ക​ർ​പ്പാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സി​ലെ സാ​ക്ഷി​ക​ൾ കോ​ട​തി ജീ​വ​ന​ക്കാ​രാ​യ​തി​നാ​ൽ ഇൗ ​സ​മി​തി​ക്കു​ മു​മ്പാ​കെ അ​വ​ർ​ക്ക്​ നി​ർ​ഭ​യ​മാ​യി മൊ​ഴി ന​ൽ​കാ​ൻ ക​ഴി​യി​ല്ല.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​ക​പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള 2013ലെ ​നി​യ​മ​ത്തി​​​െൻറ​യും ‘വി​ശാ​ഖ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും’ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം സ​മി​തി​യു​ടെ ന​ട​പ​ടി​ക​ളെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, അ​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല -​ പ​രാ​തി​ക്കാ​രി ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ട​പ്പെ​ട്ട മു​ൻ ജീ​വ​ന​ക്കാ​രി ചീ​ഫ്​ ജ​സ്​​റ്റി​സി​ൽ​നി​ന്ന്​ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ൾ വി​വ​രി​ച്ച്​ 22 ജ​ഡ്​​ജി​മാ​ർ​ക്കാ​ണ്​ വി​ശ​ദ​മാ​യ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. 2018 ഒ​ക്​േ​ടാ​ബ​റി​ൽ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ശ​രീ​ര​ത്തി​ൽ ക​യ​റി​പ്പി​ടി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സി​നെ ഒ​ടു​വി​ൽ പി​ടി​ച്ച്​ ത​​ള്ളേ​ണ്ടി​വ​ന്നു​വെ​ന്നും അ​തോ​ടെ പീ​ഡ​ന​പ​ർ​വം തു​ട​ങ്ങി​യെ​ന്നും യു​വ​തി ബോ​ധി​പ്പി​ച്ചു.

ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ വി​സ​മ്മ​തി​ച്ച​തി​​ന്​ സു​പ്രീം​കോ​ട​തി​യി​ൽ പ​ല ത​വ​ണ സ്​​ഥ​ലം​മാ​റ്റി​യെ​ന്നും ഒ​ടു​വി​ൽ പി​രി​ച്ചു​വി​ട്ടു​വെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. അ​തി​നു​ശേ​ഷം ത​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും ഡ​ൽ​ഹി പൊ​ലീ​സ്​ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ത​നി​ക്കും കു​ടും​ബ​ത്തി​നും എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചേ​ക്കു​​മെ​ന്നും ആ ​ഭീ​തി​യി​ലാ​ണ്​ ഇൗ ​പ​രാ​തി അ​യ​ക്കു​ന്ന​തെ​ന്നും യു​വ​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.തു​ട​ർ​ന്ന്​ സു​പ്രീം​കോ​ട​തി​യി​ലെ 22 ജ​ഡ്​​ജി​മാ​ർ ചേ​ർ​ന്ന ഫു​ൾ​കോ​ർ​ട്ടാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ പ​രാ​തി സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി അ​ന്വേ​ഷി​ക്ക​െ​ട്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്.

പ​രാ​തി കൈ​കാ​ര്യം ചെ​യ്​​ത രീ​തി​ക്കെ​തി​രെ വ​ലി​യ​തോ​തി​ൽ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്ന ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ജ​സ്​​റ്റി​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ​യെ​യും ഇ​ന്ദി​ര ബാ​ന​ർ​ജി​യെ​യു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ജ​സ്​​റ്റി​സ്​ ര​മ​ണ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​യി വ​ള​രെ അ​ടു​ത്ത​യാ​ളാ​ണെ​ന്നും ഇൗ ​കേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളാ​ണെ​ന്നും യു​വ​തി പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന്​ ജ​സ്​​റ്റി​സ്​ ര​മ​ണ​ക്ക്​ പ​ക​രം ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harassmentmalayalam newsRanjan Gogoisupreme court
News Summary - Supreme Court Ranjan Gogoi Sexual Harassment -India News
Next Story