കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കാവേരി നദീജലം പങ്കിടൽ പദ്ധതി തയാറാക്കാൻ മൂന്ന് മാസം സമയം വേണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. േമയ് മൂന്നിനകം കരട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകി.
കാവേരിതർക്കത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമ വിധി നടപ്പാക്കാത്തതിന് കേന്ദ്രസർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച പദ്ധതിയുണ്ടാക്കുന്നത് കർണാടക തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നടത്തിയിരുന്നത്.
ഫെബ്രുവരി 16ലെ വിധി സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനമുള്ള ആർക്കും മനസ്സിലാകുമെന്നും എന്നിട്ടും ഇത് വ്യക്തമല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നതെന്നും തമിഴ്നാടിന് വേണ്ടി ഹാജരായ അഡ്വ. നാഫഡെ കുറ്റപ്പെടുത്തി.
മാർച്ച് 29നകം നടപ്പാക്കാൻ ആവശ്യപ്പെട്ട വിധി ഇനിയും നടപ്പാക്കാത്തതിന് കേന്ദ്രസർക്കാറിനെ സുപ്രീംകോടതി വിമർശിച്ചു. ഇൗ കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രം ബാധ്യസ്ഥമാണെന്നും ഇനിയും നടപ്പാക്കാത്തതിൽ തങ്ങൾക്ക് അദ്ഭുതമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ(എ.ജി) കെ.കെ. വേണുഗോപാലിനോട് പറഞ്ഞു. ഏറെ പഠനത്തിനും കഷ്ടപ്പാടിനും ശേഷം പുറപ്പെടുവിച്ച വിധിയായിട്ടും പ്രശ്നപരിഹാരത്തിന് ചട്ടക്കൂടുണ്ടാക്കാൻ കേന്ദ്രസർക്കാർ മുതിർന്നിട്ടില്ല.
കാവേരി ജലം നൽകുന്നതിനുണ്ടാക്കിയ തീർപ്പിനോട് ആദരവ് കാണിക്കണം. അതിനായി പദ്ധതിയുടെ കരട് സുപ്രീംകോടതിക്ക് സമർപ്പിക്കണം. കാവേരി ബോർഡിെൻറ കാര്യത്തിലും കേന്ദ്രത്തിന് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എ.ജി പറഞ്ഞപ്പോൾ എപ്പോഴും സുപ്രീംകോടതിക്ക് മേൽനോട്ടത്തിന് സാധ്യമല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. ബോർഡിൽ എൻജിനീയർമാർ മാത്രം മതിയോ ഭരണപരമായ കർത്തവ്യത്തിനുള്ള അംഗങ്ങൾ ആവശ്യമില്ലേ എന്ന ചോദ്യത്തിന് ഞങ്ങൾക്കറിയില്ല, നിങ്ങൾ നടപ്പാക്കിയാൽ മതിയെന്ന് ദീപക് മിശ്ര പ്രതികരിച്ചു. തങ്ങളുടെ ഉത്തരവുകൾ നടപ്പാക്കാനുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 200 വർഷം പഴക്കമുള്ള തർക്കം പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വന്തം പങ്ക് നിർവഹിക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.