കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കൽ: ഹരജികൾ ഭരണഘടനാ ബെഞ്ചിന്
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നീക്കത്തെ ചോദ്യം ചെ യ്തുള്ള ഹരജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. ഒക്ടോബറിൽ ഹരജികളിൽ വാദം കേൾക്കുമെന്ന് സുപ്രീം കോടത ി അറിയിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ ഒരു കൂട്ടം ഹരജികൾ പരമോന്നത കോടതിയിൽ എത്തിയതിനെ തുടർന്നാണ് ഭരണഘടനാ ബെഞ ്ചിന് വിട്ടത്. എല്ലാ ഹരജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഈ ഹരജികളിൽ സുപ്രീംകോടതി കേന്ദ്രത്തിനും ജമ്മു കശ്മീർ ഭരണകൂടത്തിനും നോട്ടീസ് നൽകി. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലും സോളിസിറ്റർ ജനറലും കോടതിയിൽ ഉണ്ടെന്നിരിക്കെ നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന കേന്ദ്രത്തിൻെറ വാദത്തോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വിയോജിച്ചു. കോടതിയിൽ പറയുന്നതെല്ലാം ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ അയച്ചതായി സർക്കാർ അഭിഭാഷകൻ പറഞ്ഞു.
മേഖലയിലെ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ എല്ലാ ആശയവിനിമയ രീതികളും പുന:സ്ഥാപിക്കണമെന്ന ഹരജികളിൽ കോടതി കേന്ദ്രത്തിൻെറയും ജമ്മു കശ്മീർ ഭരണകൂടത്തിൻെറയും പ്രതികരണം തേടി. ഏഴു ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ ആണ് വിഷയത്തിൽ സുപ്രിംകോടതിയിൽ പരാതിയുമായി എത്തിയത്. കശ്മീരിലെയും ജമ്മുവിലെ ചില ജില്ലകളിലെയും മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും അവർ കോടതിയോട് അഭ്യർഥിച്ചു.
ഇടതു നേതാവ് യൂസുഫ് തരിഗാമിയെ കാണുന്നതിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മാതാപിതാക്കളെ കാണാൻ നിയമബിരുദ വിദ്യാർഥിക്കും ജമ്മു കശ്മീർ സന്ദർശിക്കാൻ സുപ്രീം കോടതി ഇന്ന് അനുവാദം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.