ഇ.പി.എഫ് പെൻഷൻ കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു
text_fieldsന്യൂഡല്‍ഹി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹരജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിേൻറതാണ് തീരുമാനം.
2017 ലെ ആർ.സി ഗുപ്ത കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന് കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നത്. പദ്ധതിയിലുള്ളവർ നൽകുന്ന ഉയർന്ന വിഹിതത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്നാണ് ഗുപ്ത കേസിലെ വിധി.
ഇത് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നും പെൻഷൻ 50 ഇരട്ടിയിലധികം ഓരോ ആളുകൾക്കും വർധിപ്പിക്കേണ്ടിവരും തുടങ്ങിയ വാദങ്ങളാണ് കേന്ദ്ര സർക്കാറും ഇ.പി.എഫ്.ഓയും ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.