അസമിലെ അന്തിമ പൗരത്വപട്ടിക ജൂലൈ 31ന് േവണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അസമിലെ അന്തിമ പൗരത്വപട്ടിക ജൂലൈ 31നുതന്നെ തയാറാക്കണമെന്ന് സുപ്രീംകോട തി. ഈ വിഷയത്തിൽ ‘‘ധൈര്യത്തോടെ നിയമപരമായി നീങ്ങാൻ’’ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കരട് പൗരത് വ പട്ടികയിൽനിന്ന് (എൻ.ആർ.സി) പുറത്തായ 40 ലക്ഷം പേരിൽ പലരും തങ്ങളുടെ വാദഗതി സമർപ്പിക്കാൻ വിളിച്ചിട്ടും വന്നില്ലെന്ന് അസം എൻ.ആർ.സി കോഒാഡിനേറ്റർ പ്രതീഷ് ഹലേജ ബോധിപ്പിച്ചപ്പോഴാണ് ൈധര്യമായി പട്ടികയുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെട്ടത്.
പൗരത്വം തെളിയിക്കാൻ ഹാജരാകാത്തവരുടെ കാര്യത്തിൽ നിയമം അതിെൻറ വഴിക്ക് മുന്നോട്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ അസാന്നിധ്യം കൊണ്ട് പൗരത്വം സംബന്ധിച്ച വിധി എന്താണെന്ന് വ്യക്തമായവരുടെ കാര്യത്തിൽ നീതിപൂർവകമായ ഒൗചിത്യബോധം കാണിക്കേണ്ടിവരുമെന്നും ബെഞ്ച് തുടർന്നു. സുപ്രീംകോടതി വേനലവധിക്ക് അടച്ചാലും ആവശ്യമെങ്കിൽ അടിയന്തരമായി കേസ് വിളിപ്പിക്കാൻ രജിസ്ട്രാറെ സമീപിക്കാൻ എൻ.ആർ.സി കോഒാഡിനേറ്റർക്ക് സുപ്രീംകോടതി അവകാശം നൽകി.
അസമീസ് വംശജനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കേസ് കേൾക്കുന്ന ബെഞ്ചിൽനിന്ന് പിന്മാറണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഹർഷ് മന്ദർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് വഴങ്ങിയിരുന്നില്ല. പൗരത്വത്തിെൻറ തെളിവുണ്ടായിട്ടും അസമീസ് വംശജരായ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച മൂലമാണ് കരട് പൗരത്വ പട്ടികയിൽനിന്ന് 40 ലക്ഷം പേർ അസമിൽ പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.