സ്ഥാനക്കയറ്റത്തിന് സംവരണം; 2006ലെ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം നൽകാൻ പിന്നാക്കാവസ്ഥ സംബന്ധിച്ച സ്ഥിതിവിവരം സമർപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് 2006ലെ നാഗരാജ് കേസിൽ പുറപ്പെടുവിച്ച വിധി വിപുലമായ ബെഞ്ചിന് വിടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് തീർപ്പ് കൽപിച്ചു.
സ്ഥാനക്കയറ്റത്തിൽ സംവരണം നൽകണമെന്ന് ഭരണകൂടത്തിന് നിർബന്ധമില്ലെന്ന് നാഗരാജ് കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. അഥവാ സ്ഥാനക്കയറ്റത്തിന് സംവരണം നൽകുകയാെണങ്കിൽ അതിനുള്ള ഉപാധിയായി പിന്നാക്ക സ്ഥിതിവിവരം നൽകണമെന്നും അന്നത്തെ വിധിയിൽ സുപ്രീംകോടതി നിർദേശിച്ചു. ഇൗ വിഷയത്തിൽ തിരുത്തൽ ആവശ്യമുണ്ടോ എന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിംഗ്ടൺ ഫാലി നരിമാൻ, എസ്.കെ. കൗൾ, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിശോധിച്ചത്.
സ്ഥാനക്കയറ്റത്തിൽ എല്ലായ്പോഴും ഭരണത്തിലെ കാര്യശേഷി നോക്കേണ്ടിവരുമെന്ന് ഇന്ദിരാ സാഹ്നി കേസിലെ വിധിയിൽ ചൂണ്ടിക്കാണിച്ചതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംവരണം തന്നെ അനുവദിക്കാത്ത ചില തസ്തികകളുമുണ്ട്. അതിനാൽ, സ്ഥാനക്കയറ്റത്തിനുള്ള തസ്തിക ഏതെന്ന് നോക്കി ഭരണകൂടത്തിന് അതിെൻറ വിവേചനാധികാരമുപയോഗിച്ച് സംവരണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം നൽകിയതെന്ന് അഞ്ച് ജഡ്ജിമാർക്കും വേണ്ടി ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ എഴുതിയ വിധി പ്രസ്താവത്തിൽ തുടർന്നു.
എസ്.സി/എസ്.ടിയുെട ആകെ ജനസംഖ്യ പരിഗണിച്ച് അവർക്ക് ആവശ്യമായ സംവരണം സ്ഥാനക്കയറ്റത്തിനും നൽകണമെന്ന കേന്ദ്ര സർക്കാറിെൻറ ഹരജിയും സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാറും വിവിധ സംസ്ഥാന സർക്കാറുകളും എസ്.സി/ എസ്.ടി ക്ഷേമ സംഘടനകളുമാണ് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സ്ഥാനക്കയറ്റത്തിന് എസ്.സി/ എസ്.ടി സംവരണം നൽകുേമ്പാൾ സംവരണത്തിന് അർഹരാകുന്ന ഒാരോ വ്യക്തിയുടെയും പിന്നാക്കാവസ്ഥ ഉറപ്പുവരുത്തണമെന്ന് 2006ലെ വിധിയിലുണ്ടായിരുന്നു. സർക്കാർ ജോലികളിൽപിന്നാക്ക വിഭാഗക്കാർ എത്രമാത്രം ഉണ്ടെന്നും ഇവരുടെ ജോലിപരമായ കഴിവുകൾ എങ്ങനെയാണെന്ന വിവരങ്ങളും ശേഖരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇൗ നിബന്ധനയാണ് അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.