ഹജ്ജിനും ഉംറക്കും ജി.എസ്.ടി ഒഴിവാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഹജ്ജ്, ഉംറ തീർഥാടനത്തിന് സർക്കാർ ചരക്കുസേവന നികുതി (ജി.എസ്.ടി) ഈടാക്കുന്നതിനെതിരെ സ്വകാര്യ ടൂർ ഓപറേറ്റർമാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, എ.എസ്. ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ആർട്ടിക്ക്ൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജി.എസ്.ടി ഈടാക്കാൻ സാധിക്കില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്ക് ഇത്തരം നികുതി ഈടാക്കുന്നില്ലെന്നും വിവേചനമാണ് കാണിക്കുന്നതെന്ന ഹരജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. നിലവിൽ അഞ്ച് ശതമാനമാണ് ഹജ്ജ്, ഉംറ തീർഥാടനത്തിന് സർക്കാർ ജി.എസ്.ടി ഈടാക്കുന്നത്. കേസിൽ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.