അസം പൗരത്വ രജിസ്റ്റർ: പുനഃപരിശേധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കുന്ന അസമിലെ ദേശീയ പൗരത്വപ്പട്ടിക ആധാർ ഡ ാറ്റ പോലെ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥ ാന സർക്കാറുകൾക്കും എൻ.ആർ.സി കോഒാഡിനേറ്റർക്കും പരിമിതമായ പ്രാപ്യതയേ അനുവദിക്കാവൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അന്തിമ പൗരത്വപ്പട്ടിക പുനഃപരിേശാധിക്കുന്ന പ്രശ്നമില്ലെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
2004 ഡിസംബർ മൂന്നിനുശേഷം ജനിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച് കേസുണ്ടെങ്കിൽ കുട്ടികളെ പൗരത്വപ്പട്ടികയിൽ ഉൾപ്പെടുത്തില്ല. പ്രസിദ്ധീകരിക്കുന്ന പട്ടികയിൽനിന്ന് പുറത്തായവരുടെ പേരുകൾ ഒാൺലൈൻ വഴി ഒരിക്കൽ മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക.
രണ്ടാമതായി പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ പേരുകൾ അധിക പട്ടികയായി ജില്ല ഭരണകൂടത്തിന് നൽകണം. നിലവിലെ പട്ടിക മുഴുവനായി പുനഃപരിശോധിക്കില്ല. ട്രൈബ്യൂണൽ വിദേശികളായി പ്രഖ്യാപിച്ചാൽ അതിന്മേലുള്ള അപ്പീൽ ഗുവാഹതി ഹൈകോടതിയാണ് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.