തെരഞ്ഞെടുപ്പ് പ്രസംഗങ്ങളുടെ പേരിൽ കെജ്‍രിവാളിനെതിരെ നടപടിക്കില്ല -ഇ.ഡിയുടെ ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ നടപടിയെടുക്കണമന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ലെന്ന കെജ്‍രിവാളിന്‍റെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്.
ജൂൺ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഇന്ത്യാ ബ്ലോക്ക് അധികാരത്തിൽ വന്നാൽ ജൂൺ അഞ്ചിന് തിഹാർ ജയിലിൽ നിന്ന് താൻ തിരിച്ചെത്തുമെന്ന കെജ്‌രിവാളിന്‍റെ പരാമർശം ഇ.ഡി ചൂണ്ടിക്കാട്ടി. ആളുകൾ എ.എ.പിക്ക് വോട്ട് ചെയ്താൽ ജൂൺ രണ്ടിന് ജയിലിൽ പോകേണ്ടി വരില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. കെജ്‌രിവാളിന് ഇത് എങ്ങനെ പറയാൻ കഴിയും? ഈ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ മുഖത്തേറ്റ അടിയാണ് -സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
എന്നാൽ, ഈ വാദം മുഖവിലക്കെടുക്കാൻ സുപ്രീംകോടതി തയാറായില്ല. കോടതി വിധിക്കെതിരായ വിമർശനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷേ അതിലേക്ക് ഞങ്ങൾ കടക്കുന്നില്ല. കെജ്‌രിവാൾ എപ്പോൾ കീഴടങ്ങണമെന്ന ഞങ്ങളുടെ ഉത്തരവ് വ്യക്തമാണ്. അത് മേൽ കോടതിയുടെ ഉത്തരവാണ്, നിയമവാഴ്ചയാണ്. ഞങ്ങൾ ആരെയും അതിൽനിന്ന് ഒഴിവാക്കിയിട്ടില്ല -ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.