നിർഭയ കേസ് പ്രതിക്ക് വധശിക്ഷ തന്നെ; പുന:പരിശോധനാ ഹരജി തള്ളി
text_fieldsന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ്കുമാറിെൻറ പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി പറഞ്ഞത്. 2017ലെ വിധിയില്‍ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.
കേസിന്‍റെ തുടക്കം മുതൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു. വിചാരണ നീതിപൂർവ്വമല്ല. മുഖ്യപ്രതിയായ റാംസിങ് ജയിലില്‍ തൂങ്ങിമരിച്ചത് സംശയാസ്പദമാമെന്നും അക്ഷയ് കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വധശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചതെന്നും അതിനാല്‍ അത് കോടതിക്ക് പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.
സ്ത്രീകളോടുള്ള ക്രൂരതയുടെ പേരിൽമാത്രം ഒരാൾക്ക് വധശിക്ഷ നൽകുന്നത് നീതീകരിക്കാനാകില്ലെന്നും സാമൂഹികാവസ്ഥ മാറ്റിയെടുക്കാനാണ് സർക്കാറുകൾ ശ്രമിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിയായ അക്ഷയ് കുമാർ പുന:പരിശോധന ഹരജി നൽകിയത്.
2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മുകേഷ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് ഈ കേസില്‍ വധശിക്ഷക്ക് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.