Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹൽ പള്ളിയിൽ...

താജ്​മഹൽ പള്ളിയിൽ ജുമുഅ ആഗ്രക്കാർക്ക് മതി: സുപ്രീംകോടതി

text_fields
bookmark_border
താജ്​മഹൽ പള്ളിയിൽ ജുമുഅ ആഗ്രക്കാർക്ക് മതി: സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: താ​ജ്​​മ​ഹ​ലി​ലെ പ​ള്ളി​യി​ൽ ആ​ഗ്ര​ക്കാ​ർ മാ​ത്രം ജു​മു​അ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ചാ​ൽ മ​തി​യെ​ന്നും ആ​ഗ്ര​ക്ക്​ പു​റ​ത്തു​ള്ള​വ​ർ നി​ർ​വ​ഹി​ക്കേ​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി. 
എ​ന്തി​നാ​ണ്​ ന​മ​സ്​​കാ​ര​ത്തി​നാ​യി താ​ജ്​​മ​ഹ​ൽ ​പ​ള്ളി​യി​ൽ പോ​കു​ന്ന​തെ​ന്നും ന​മ​സ്​​കാ​ര​ത്തി​ന്​ മ​റ്റു പ​ള്ളി​ക​ളു​ള്ള​തി​നാ​ൽ അ​വി​ടെ ന​മ​സ്​​ക​രി​ക്കാ​മ​ല്ലോ എ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, അ​ശോ​ക്​ ഭൂ​ഷ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ ചോ​ദി​ച്ചു. 

ആ​ഗ്ര​ക്കാ​ർ അ​ല്ലാ​ത്ത​വ​ർ​ക്ക്​ താ​ജ്മ​ഹ​ൽ പ​ള്ളി​യി​ൽ ന​മ​സ്ക​രി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ ചോ​ദ്യം​ചെ​യ്​​ത്​ താ​ജ്​​മ​ഹ​ൽ പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ഹ​ര​ജി ത​ള്ളി​യാ​ണ്​ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ്ര​​വേ​ശ​ന​മി​ല്ലാ​ത്ത താ​ജ്​​മ​ഹ​ൽ പ​ള്ളി​യി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം നാ​ളി​തു​വ​രെ അ​നു​വ​ദി​ച്ച്​ വ​രു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണ്​ സു​ര​ക്ഷ​യു​ടെ പേ​രി​ൽ ജ​നു​വ​രി 24ന്​​ ​ത​ട​ഞ്ഞ്​ ആ​ഗ്ര അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ്​​ കെ.​പി. സി​ങ്​​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​. 

ആ​ഗ്ര​ക്കാ​രാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി വേ​ണം ജു​മു​അ​ക്ക്​ വ​രാ​നെ​ന്നും അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റി​​​െൻറ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി. ജു​മു​അ​ക്കെ​ന്ന പേ​രി​ൽ ബം​ഗ്ലാ​ദേ​ശി​ക​ള​ട​ക്കം വി​ദേ​ശി​ക​ൾ എ​ത്തു​ന്നു​വെ​ന്നും അ​ത്​ സു​ര​ക്ഷി​ത​ത്വ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നും  ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ഇ​തി​നെ​തി​രെ താ​ജ്​​മ​ഹ​ൽ പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ്​ ഇ​ബ്രാ​ഹിം ഹു​സൈ​ൻ സൈ​ദി​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquemalayalam newspleaBan On NamazMonumentsupreme court
News Summary - Supreme court Rejects Plea Challenging Ban On Namaz By Outsiders In Monument’s Mosque-India news
Next Story