തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന ഹരജി സുപ്രീംകോടതി നിരസിച്ചു
text_fieldsന്യൂഡൽഹി: തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സമാന വിഷയം പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിനെ സമീപിക്കാൻ ബെഞ്ച് ഹരജിക്കാരിയുടെ അഭിഭാഷകനോട് നിർദേശിച്ചു.
തെരുവുനായ്ക്കളെ വളർത്തുകയെന്നതിന്റെ അർഥം, അവയെ തെരുവിലിറക്കിവിടുകയും അതുവഴി ജനജീവിതത്തെ ബാധിക്കുകയുമല്ലേയെന്ന് കോടതി ചോദിച്ചു. മധ്യപ്രദേശ് സ്വദേശിനിയാണ് ഹരജി നൽകിയത്.
തെരുവ്നായകൾ കൂട്ടമായി ആക്രമിച്ചു; നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ
മലപ്പുറം: മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചു കീറി. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള ബൈപാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്.ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്.
കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.