അക്കൗണ്ട് മരവിപ്പിക്കൽ; ടീസ്റ്റയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റിൽവാദ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി.
2002 ലെ ഗുജറാത്ത് വർഗീയ കലാപത്തിനിരയായ ഗുൽബർഗ് സൊസൈറ്റിയിൽ സ്മാരകം പണിയുന്നതിനായി പിരിെച്ചടുത്ത 1.51 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന പരാതിെയ തുടർന്നായിരുന്നു ടീസ്റ്റയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും ഇവരുെട േനതൃത്വത്തിൽ പ്രവർത്തിക്കുന്ന സബ്റങ് ട്രസ്റ്റ്, സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻറ് പീസ് എന്നീ സംഘടനകളും നൽകിയ ഹരജികൾ തള്ളിയത്.
2002 െല ഗുജറാത്ത് കലാപത്തിനിരയായവർക്ക് വേണ്ടി ടീസ്റ്റയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനക്ക് അനധികൃത ഫണ്ട് ലഭിക്കുന്നുവെന്നാരോപിച്ച് ഗുജറാത്ത് ഹൈകോടതിയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഫണ്ട് തിരിമറി ആരോപണം വന്നതോടെ 2015ൽ സുപ്രീം കോടതിയും മരവിപ്പിച്ച അക്കൗണ്ടിലെ ഫണ്ടിെൻറ ഉറവിടത്തെ ചോദ്യം ചെയ്തിരുന്നു.
ഗുൽബെർഗ് സ്വേദശിയായ ഫിറോസ് ഖാൻ പാത്താനാണ് ഫണ്ട് ദുരുപയോഗത്തെ കുറിച്ച് പരാതി നൽകിയത്. 69 പേർ കൊല്ലപ്പെട്ട കലാപത്തിൽ മരിച്ചവരുെട സ്മരണക്കായി മ്യൂസിയം പണിയാനാണ് ഫണ്ട് പരിവ് നടത്തിയതെന്നും എന്നാൽ ഫണ്ട് അതിന് ഉപയോഗിച്ചില്ലെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.