അധികാരത്തർക്കം; ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രത്തിന് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹി അധികാരത്തർക്കത്തിൽ കെജ്രിവാൾ സർക്കാറിന് വൻ തിരിച്ചടി നൽകിക്കൊണ്ട് ഡൽഹി അഴിമതി വിരുദ്ധ ബ ്യൂറോയുടെ നിയന്ത്രണം കേന്ദ്ര സർക്കാറിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാർ നിയന്ത്രിക്കു ന്നത് ഡൽഹി അഴിമതി വിരുദ്ധ ബ്യുറോയെയാണെന്നും ഡൽഹി സർക്കാറിനെയല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അന്വേഷണ കമ്മീ ഷനെ രൂപീകരിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹി സർക്കാറും ലഫ്റ്റ്നൻറ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച കേസിൽ 2018 ജൂലൈയിെല വിധിയിൽ വ്യക്തത തേടിക്കൊണ്ടുള്ള ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. സേവന വിഷയങ്ങളിൽ വിഷയത്തിൽ എ.കെ സിക്രി, അശോക് ഭൂഷൺ എന്നിവരങ്ങളിയ രണ്ടംഗ ബെഞ്ച് ഭിന്നാഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ഡൽഹി, ആൻഡമാൻ -നികോബാർ കേഡർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഡൽഹി സർക്കാറിന് തന്നെയാണ് അധികാരെമങ്കിലും ഡൽഹി ജോയിൻറ് സെക്രട്ടറി മുതൽ മുകളിലോട്ടുള്ള തസ്തികയിലെ നിയമന, സ്ഥലംമാറ്റ വിഷയത്തിൽ ലഫ്റ്റനൻറ് ഗവർണർക്കാണ് അധികാരമെന്ന് എ.കെ സിക്രി അഭിപ്രായപ്പെട്ടു. എന്നാൽ ഇൗ വിഷയത്തിൽ ജസ്റ്റിസ് അശോക് ഭൂഷൺ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി. അതേതുടർന്ന് സേവനങ്ങൾ സംബന്ധിച്ച തർക്കം മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി.
ആറ് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. നാലു വിഷയങ്ങളിൽ കേന്ദ്രത്തിന് അനുകൂലമായാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. അഴിമതി വിരുദ്ധ ബ്യൂറോ, ഗ്രേഡ് 1, 2 ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും, അന്വേഷണ കമ്മീഷൻ എന്നിവ കേന്ദ്ര സർക്കാറിെൻറ അധികാര പരിധിയിൽ വരുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, വൈദ്യുത വകുപ്പ്, റെവന്യൂ വകുപ്പ്, ഗ്രേഡ് മൂന്ന്, നാല് ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും, സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരം, കൃഷിഭൂമിയുടെ അടിസ്ഥാന വില പുനർനിർണയം ഡൽഹി സർക്കാറിെൻറ കീഴിലാണ്. എന്നാൽ െലഫ്റ്റ്നൻറ് ഗവർണർക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
നേരത്തെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഡൽഹിയുെട ഭരണകാര്യങ്ങളിൽ ചില അവ്യക്തതകൾ തുടരുന്നുണ്ടെന്ന് ആംആദ്മി പാർട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.