രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണത്തോടെ കേസ് നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു.
ജസ്റ്റിസ് എസ്.കെ. കൗൾ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗൊഗോയി എടുത്ത കർശന നടപടികൾ ഗൂഢാലോചനക്ക് കാരണമായേക്കാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പീഡന പരാതി ഉന്നയിച്ചിട്ട് ഒരു വർഷവും ഒൻപതു മാസവും കഴിഞ്ഞു.
കേസിലെ ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതിനാൽ കേസ് തുടരേണ്ടതില്ലെന്നും സുപ്രീംകോടതി 2019 ൽ നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ. പട്നായികിെൻറ അധ്യക്ഷതയിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
അസം എൻ.ആർ.സി കേസിൽ ഗൊഗോയി എടുത്ത കടുത്ത നിലപാട് അദ്ദേഹത്തിനെതിരായ ഗൂഢാലോചനക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ അറിയിച്ചു. ജസ്റ്റിസ് പട്നായിക് നൽകിയ റിപ്പോർട്ട് മുദ്രെവച്ച കവറിൽതന്നെ സൂക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. 2019ൽ ചീഫ് ജസ്റ്റിസ് ആയിരിക്കേ സുപ്രീംകോടതിയിലെ ജീവനക്കാരിയാണ് ലൈംഗിക പീഡനപരാതിയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.