Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത ഓഫിസർമാർക്ക്​...

വനിത ഓഫിസർമാർക്ക്​ മാസത്തിനകം സ്​ഥിരം സേവന കമീഷൻ നൽകണം –സുപ്രീം കോടതി

text_fields
bookmark_border
വനിത ഓഫിസർമാർക്ക്​ മാസത്തിനകം സ്​ഥിരം സേവന കമീഷൻ നൽകണം –സുപ്രീം കോടതി
cancel

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ൽ ഇ​​പ്പോ​ഴു​ള്ള എ​ല്ലാ ഹ്ര​സ്വ​കാ​ല ​സേ​വ​ന ക​മീ​ഷ​ൻ ( ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ-​എ​സ്.​എ​സ്.​സി ) വ​നി​താ ഓ​ഫി​സ​ർ​മാ​ർ​ക്കും ഒ​രു മാ​സ​ത്തി​ന​കം സ്​​ഥി​രം സേ​വ​ന ക​മീ​ഷ​ൻ ( പെ​ർ​മ​ന​ൻ​റ്​ ക​മീ​ഷ​ൻ-​പി.​സി ) ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ​െ​ഫ​ബ്രു​വ​രി​യി​ൽ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ മാ​സ​ത്തി​ന​കം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. 

സേ​ന​യി​ലെ നി​ല​വി​ലെ എ​ല്ലാ വ​നി​ത ഓ​ഫി​സ​ർ​മാ​ർ​ക്കും അ​വ​രു​ടെ സേ​വ​ന​കാ​ലം നോ​ക്കാ​തെ സ്​​ഥി​രം സേ​വ​ന ക​മീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും ക​മാ​ൻ​ഡ്​ പ​ദ​വി​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഫെ​ബ്രു​വ​രി 17ന്​ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി ശ​രി​വെ​ച്ചാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഹ്ര​സ്വ​കാ​ല ​സേ​വ​ന ക​മീ​ഷ​നി​ൽ പ​ത്ത്​ മു​ത​ൽ 14 വ​ർ​ഷം വ​രെ​യും പെ​ർ​മ​ന​ൻ​റ്​ ക​മീ​ഷ​നി​ൽ വി​ര​മി​ക്കു​ന്ന​തു വ​രെ​യു​മാ​ണ്​ സേ​വ​ന കാ​ലാ​വ​ധി. 

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ധി ന​ട​പ്പാ​ക്കാ​ൻ ആ​റു മാ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന്​ കേ​ന്ദ്രം അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ഴാ​ണ്​ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​ത്​്. വ​നി​ത​ക​ൾ​ക്ക്​ അ​വ​രു​ടെ ശാ​രീ​രി​ക പ​രി​മി​തി​ക​ൾ കാ​ര​ണം സ്​​ഥി​രം ക​മീ​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ അ​ന്ന്​ സ​ർ​ക്കാ​ർ വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്​​ത്രീ​ക​ൾ അ​ബ​ല​ക​ളാ​ണെ​ന്ന മ​നഃ​സ്​​ഥി​തി മാ​റ്റി​വെ​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കും വി​ര​മി​ക്കു​ന്ന​തു വ​െ​ര സ​ർ​വി​സ്​ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു  കോ​ട​തി ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sscsupreme court
News Summary - supreme court says to give commission women officers
Next Story