Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകരെ കേൾക്കാൻ എന്നും...

കർഷകരെ കേൾക്കാൻ എന്നും തയാർ -സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ കോ​ട​തി​യു​ടെ വാ​തി​ലു​ക​ൾ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന​വ​ർ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കാ​ര്യം പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു സു​​പ്രീം​കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം.

ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പു​രോ​ഗ​തി അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന ക​ർ​ഷ​ക നേ​താ​വ് ജ​ഗ്ജി​ത് സി​ങ് ദ​ല്ലേ​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് പ​ഞ്ചാ​ബ് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഗു​ർ​മീ​ന്ദ​ർ സി​ങ് കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഡി​സം​ബ​ർ 17ന് ​നി​ശ്ച​യി​ച്ച ച​ർ​ച്ച​യി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തി​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്ജ​ൽ ഭൂ​യാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​നെ അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.

ക​ർ​ഷ​ക​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം തു​ട​രു​ക​യാ​ണ്. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കാ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​യി സി​ങ് പ​റ​ഞ്ഞു. ജ​ഗ്ജി​ത് സി​ങ് ദ​ല്ലേ​വാ​ളി​ന് ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​ൻ കോ​ട​തി പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court
News Summary - Supreme Court says it is always ready to listen farmers
Next Story