കർണാടക: എം.എൽ.എമാരുടെ രാജിയിൽ ഇന്ന് തന്നെ തീരുമാനം വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർണാടകയിൽ കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ ഇന്ന ് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. വൈകീട്ട് ആറു മണിക്കകം തീരുമാനമെടുക്കാൻ കോടതി സ്പീക്കർക്ക് സമയം ന ൽകിയിട്ടുണ്ട്.
ആവശ്യമെങ്കിൽ കൂറുമാറിയ എം.എൽ.എമാർക്ക് സ്പീക്കറെ കാണാം. എം.എൽ.എമാർക്ക് മതിയ ായ സുരക്ഷ ഒരുക്കാൻ കർണാടക ഡി.ജി.പിക്കും സുപ്രീംകോടതി നിർദേശം നൽകി.
അതേസമയം, ഹരജിയിൽ ഉത്തരവല്ല മറിച്ച് അഭ്യ ർഥന രീതിയിലാണ് കോടതി നിർദേശം നൽകിയത്. നാളെ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
സ്പീക്കർ രാജി സ്വീകരിക്കാത്ത 10 കോൺഗ്രസ് എം.എൽ.എമാരുടെ ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അനുനയിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ തള്ളിയാണ് മുംബൈയിലേക്ക് കടന്ന കർണാടക എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങളുടെ രാജി സ്വീകരിക്കാതെ കർണാടക സ്പീക്കർ ഭരണഘടനപരമായ ബാധ്യത പരിത്യജിച്ചുവെന്ന് വിമതർ ഹരജിയിൽ ബോധിപ്പിച്ചു. തങ്ങളോട് നേരിൽവന്ന് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് 12നാണെന്നും അന്നേദിവസം നിയമസഭ സമ്മേളനം തുടങ്ങുകയാണെന്നും വിമതർ ചൂണ്ടിക്കാട്ടി.
മുൻകൂട്ടി ഇവരെ അയോഗ്യരാക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്ന് അവർ ആരോപിച്ചു. രാജിവെച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹരജിക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.