പണയം വീണ്ടെടുക്കാനുള്ള അവകാശം ലേലനോട്ടീസ് വരെ മാത്രമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പണയപ്പെടുത്തിയ സ്വത്ത് വീണ്ടെടുക്കുന്നതിനുള്ള ഉടമയുടെ അവകാശം ധനകാര്യസ്ഥാപനം ലേല നോട്ടീസ് പ്രസിദ്ധീകരിക്കുന്നതു വരെ മാത്രമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. പണയ വസ്തുവിലുള്ള അവകാശം അനിയന്ത്രിതമല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് എൻ.കെ. സിങ്ങും ഉൾപ്പെട്ട ബെഞ്ച് ഓർമിപ്പിച്ചു.
ജപ്തി ചെയ്ത വസ്തുവിന്മേൽ ലേലനടപടി തടഞ്ഞ ഡൽഹി ഹൈകോടതി വിധി ബെഞ്ച് സ്റ്റേ ചെയ്തു. ഉടമക്ക് പണയവസ്തു വീണ്ടെടുക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നെന്ന് കോടതി വ്യക്തമാക്കി. സർഫാസി നിയമം 2002 അനുസരിച്ച് വായ്പയെടുത്തയാൾക്ക് വസ്തു വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതു വരെ പണയപ്പെടുത്തിയ സ്വത്ത് വീണ്ടെടുക്കാൻ അവകാശമുണ്ടായിരുന്നു. എന്നാൽ, നിയമത്തിൽ ഭേദഗതി കൊണ്ടുവന്നശേഷം വിൽപനക്ക് അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതു വരെ മാത്രമേ ഈ അവകാശം ഉപയോഗിക്കാനാവൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.