യു.കെയിലെ ഇന്ത്യൻ വിദ്യാർഥികളുടെ മടക്കം: കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് യു.കെയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിഷ യത്തിൽ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്ഡെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
വിശദമായ പ്രതികരണം സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. യു.കെയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ വിഷയം ചൂണ്ടിക്കാട്ടി അഭിഭാഷകരായ സുനിൽ ഫെർനാണ്ടസ്, മാധുരിമ മൃദുൽ എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. കേസിൽ ഏപ്രിൽ 13ന് വീണ്ടും വാദം കേൾക്കും.
കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മാർച്ച് 22നാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനിടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ വ്യോമമാർഗം കേന്ദ്ര സർക്കാർ നാട്ടിലെത്തിച്ചിരുന്നു. ചൈന, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർഥികൾ അടക്കമുള്ളവരെയാണ് മടക്കിയെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.