മണിപ്പുർ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മണിപ്പുർ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട പൊതു താല്‍പ്പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കും.
കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കൾ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. സർക്കാർ പ്രതികൾക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
നേരത്തെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 34 ഓളം വിവിധ റിപ്പോര്‍ട്ടുകള്‍ സമിതി നല്‍കിയതായാണ് സമിതി അഭിഭാഷക വിഭ മഹിജ അറിയിച്ചത്. പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും നല്‍കാനും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.