ബംഗാൾ സംഘർഷം: സുപ്രീംകോടതി കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന സംഘർഷത്തെകുറിച്ചും തുടർ നടപടികളെക്കുറിച്ചും കേന്ദ്രസംസ്ഥാന സർക്കാരുകളോട് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശം. അവധിക്കാല ബെഞ്ചിെൻറതാണ് ഉത്തരവ്. പ്രത്യേക സംഘം രൂപീകരിച്ചാണോ അന്വേഷണമെന്നും, കുറ്റവാളികൾക്കെതിരെ എടുത്ത നടപടികളും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ വിനീത് ശരണും ബി.ആർ ഗവായിയുമാണ് ഉത്തരവിട്ടത്. കേസ് ജൂൺ ഏഴിലേക്ക് മാറ്റി.
വീഡിയോ കോൺഫറൻസ് വഴിയാണ് കേസിെൻറ വാദം നടന്നത്. കലാപം ഒരു ലക്ഷം പേരെയെങ്കിലും നേരിട്ട് ബാധിച്ചതായി പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക പിങ്കി ആനന്ദ് വാദിച്ചു. ഇവർക്ക് സംസ്ഥാനം വിട്ട് അഭയസ്ഥാനം തേടേണ്ടി വന്നതായി അവർ പറഞ്ഞു.
ദേശീയ വനിത കമീഷനും ദേശീയ മനുഷ്യാവകാശ കമീഷനുമെല്ലാം സ്വന്തം നിലയിൽ ഇക്കാര്യത്തിൽ ഇടപെട്ടതാണെന്നും അവരുടെ അന്വേഷണ റിപ്പോർട്ടുകൾ പ്രധാനെപ്പട്ടതാണെന്നും അവർ വാദിച്ചു. സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണിയ മെയ് രണ്ടിന് ഒട്ടേറെ സ്ഥലത്താണ് തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്. അന്ന് ചുരുങ്ങിയത് 16 േപർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് സംസ്ഥാനത്തുനിന്നുതന്നെ പലായനം ചെയ്യേണ്ടി വരികയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.