ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് രാജ്യത്തിെൻറ എല്ലാ ഭാഗത്ത് നിന്നും സബ്സിഡി നിരക്കിൽ ഭക്ഷ്യദാന്യങ്ങൾ ലഭ്യമാക്കാനാണ് ഇത്തരമൊരു പദ്ധതി. പദ്ധതിയിലൂടെ കോവിഡ് കാലത്ത് പ്രത്യേകിച്ച് ആയിരക്കണക്കിന് തൊഴെിലാളികളുടെ ദുരിതമകറ്റാനാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനങ്ങൾക്ക് അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കാനും രാജ്യത്തെ അന്തർ സംസ്ഥാന, അസംഘടിത തൊഴിലാളികൾക്കായി രജിസ്‌ട്രേഷൻ പോർട്ടൽ തയാറാക്കാനും കേന്ദ്ര സർക്കാറിനോട് ജസ്റ്റിസ് അശോക് ഭൂഷൺ നേതൃത്വം നൽകുന്ന ബെഞ്ച് ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ നടപടികൾ ജൂലൈ 31ന് മുമ്പ് ആരംഭിക്കണമെന്നാണ് ആവശ്യം.
കോവിഡ് കാലത്ത് തൊഴിലാളികൾ ആരും പട്ടിണി കിടക്കാതിരിക്കാൻ സമൂഹ അടുക്കളുടെ പ്രവർത്തനം തുടരാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.
ഭക്ഷണത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി അധികാരികളെ ഓർമിപ്പിച്ചു. സാമൂഹിക പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. ഡൽഹിയിലെ സമൂഹ അടുക്കളയിൽ ഭക്ഷണം നൽകുന്നത് ഈ വർഷം കുറഞ്ഞുവെന്നും ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കേന്ദ്രമോ സംസ്ഥാനങ്ങളോ റേഷൻ നൽകിയിട്ടില്ലെന്നും ഭൂഷൺ കോടതിയെ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.