ജഡ്ജിമാരുടെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ ഉന്നയിച്ച ആരോപണം ഏറ്റവും ഉയർന്ന തലത്തിൽ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. ജഡ്ജിമാർ ഉയർത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നവും ജഡ്ജിമാർ ഉയർത്തിയിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണം- രാഹുൽ ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ കബിൽ സിബലും പി.ചിദംബരവും ഇന്ന് രാഹുലിനെ സന്ദർശിച്ചിരുന്നു. മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവരും രാഹുലുമായി വിഷയം ചർച്ച ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.