പുതിയ പാർലമെൻറ് മന്ദിരത്തിന് തറക്കല്ലിടാം, വിധി വരുന്നതു വരെ നിർമാണപ്രവർത്തനങ്ങൾ പാടില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിര നിർമാണവുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സെൻട്രൽ വിസ്ത പദ്ധതി വേഗത്തിലാക്കുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
തറക്കല്ലിടാമെങ്കിലും പദ്ധതിക്കെതിരായ ഹരജികളിൽ വിധി പറയുന്നതുവരെ നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്ന് കോടതി വ്യക്തമാക്കി. പദ്ധതിക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്താനിരിക്കെയാണ് സുപ്രീംകോടതിയുടെ വിമർശനം.
പദ്ധതിക്ക് ശിലാസ്ഥാപനം നടത്താമെങ്കിലും വിധി പറയുന്നതുവരെ നിർമാണപ്രവർത്തനങ്ങൾ നടത്തുകയോ, പൊളിക്കുകയോ, എന്തെങ്കിലും എടുത്തു മാറ്റുകയോ മരങ്ങൾ മുറിക്കുകയോ ചെയ്യാൻ പാടില്ല. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി കൃത്യമായ നിർദേശം നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു.
നിലവിലെ പാർലമെൻറ് കെട്ടിടത്തോട് ചേർന്ന് ത്രികോണാകൃതിയിലുള്ള മൂന്നു ഗോപുരങ്ങളോട് കൂടിയ കെട്ടിട സമുച്ചയമായിരിക്കും നിർമിക്കുക. കേന്ദ്രസർക്കാരിെൻറ സെൻട്രൽ വിസ്ത പുനർവി കാസിെൻറ ഭാഗമായാണ് പദ്ധതി. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണിതെന്ന് നേരത്തേ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. നഗരവികസന വകുപ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. പുതിയ പാർലെമൻറ് കെട്ടിടം നിർമിക്കുന്നതിൻെറ ഭ ാഗമായി സമുച്ചയത്തിലെ 194 മരങ്ങൾ മുറിച്ചുമാറ്റും. നിലവിലെ പാർലമെൻറ് കെട്ടിടം 44,940 ചതുരശ്ര മീറ്ററാണ്. പുതിയ കെട്ടിടം 1.05 ലക്ഷം ചതുരശ്ര മീറ്ററാകും.
ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോ. ബിമൽ പട്ടേലിെൻറ നേതൃത്വത്തിലുള്ള എച്ച്.സി.പി ഡിനൈൻ, പ്ലാനിങ് ആൻഡ് മാനേജ്മെൻറ് പ്രൈവറ്റ് എന്ന കമ്പനിക്കാണ് െകട്ടിടം നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പ്രത്യേക സൗകര്യങ്ങളോട് കൂടി പ്രധാനമന്ത്രിക്കും ഒരു വസതിയുണ്ടാകും. പഴയ പാർലെമൻറ് കെട്ടിടത്തോട് ചേർന്ന 9.5 ഏക്കർ ഭൂമി വിനിയോഗ നടപടികൾക്കായി മാർച്ച് 20ന് കൈമാറിയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 12ന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനും അപേക്ഷ നൽകി.
മാർച്ച് 12ന് നൽകിയ പുതിയ ടെണ്ടറിൽ സെൻട്രൽ പബ്ലിക് വർക്സ് വിഭാഗം പദ്ധതിക്കുേവണ്ടി ചെലവാകുന്ന തുക 922 കോടിയായി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് 776 കോടിയായിരുന്നു. കെട്ടിടത്തിെൻറ പ്രത്യേകതകളിലെ മാറ്റംകൊണ്ടാണ് തുക ഉയർത്തിയതെന്നാണ് വിശദീകരണം.
രാജ്പത്, പാർലമെൻറ് കെട്ടിടം, രാഷ്ട്രപതി ഭവൻ എന്നിവ അടങ്ങുന്ന ഇപ്പോഴത്തെ കെട്ടിടം 1911- 1931 കാലഘട്ടത്തിലാണ് നിർമിച്ചത്. കെട്ടിടത്തിന് അധികം പഴക്കമോ മറ്റു പ്രശ്നങ്ങളോ നിലവിലില്ല. സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇത്തരത്തിൽ പുതിയ പാർലെമൻറ് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.