രാഷ്ട്രീയ പോരാട്ടമല്ല നടത്തേണ്ടത്; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
text_fieldsന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച രണ്ട് ആവശ്യങ്ങൾ സുപ്രീം കോടതി പരിഗണിക്കാതെ തള്ളി. അപേക്ഷയുമായി സുപ്രീംകോടതിയിൽ വരുന്നതിന് പകരം മേൽനോട്ട സമിതിയിലാണ് പോകേണ്ടതെന്ന് കേരളേത്താട് നിർദേശിച്ച ജസ്റ്റിസ് എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് ദൈനംദിന പ്രശ്നങ്ങളുമായി മേലിൽ കോടതിയിലേക്ക് വരരുതെന്നും ഉത്തരവിട്ടു. രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്നും സുപ്രീം കോടതി ഒാർമിപ്പിച്ചു.
മുല്ലപ്പെരിയാറിൽ നിന്നും അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കുക, സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിെൻറ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവൽക്കരിക്കുക എന്നീ ആവശ്യങ്ങളാണ് കേരളം അപേക്ഷയിലുന്നയിച്ചിരുന്നത്.
മേൽനോട്ടസമിതിക്ക് മുമ്പാകെ വെക്കേണ്ട പരാതികളുമായാണ് കേരളം സുപ്രീംകോടതിയിലേക്ക് വരുന്നതെന്നായിരുന്നു കോടതിയുടെ ആദ്യ പ്രതികരണം. വെള്ളം തുറന്നുവിടണമോ വേണ്ടയോ എന്ന് മേൽനോട്ട സമിതി തീരുമാനിക്കെട്ട.
ഇതേ കുറിച്ച് സമിതി പൂർണമായും നിശബ്ദരാണെന്നും അവരൊന്നും ചെയ്യുന്നില്ലെന്നും അഡ്വ.ജയ്ദീപ് ഗുപ്ത ബോധിപ്പിച്ചപ്പോൾ അതിന് സമിതിയിലെ കേരളത്തിെൻറ പ്രതിനിധിയെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് ജസ്റ്റിസ് ഖൻവിൽകർ തിരിച്ചടിച്ചു. എല്ലാ രാഷ്ട്രീയ പ്രസ്താവനകളും ഇവിടെ വന്ന് നടത്തുകയാണ്. അത്തരം രാഷ്ട്രീയ പ്രസ്താവനകൾ കോടതിയിൽ നടത്തേണ്ട. നിങ്ങൾക്ക് രാഷ്ട്രീയ സമ്മർദങ്ങളുണ്ടാകാമെങ്കിലും ഞങ്ങൾക്ക് അതേ കുറിച്ച് ആശങ്കയില്ല^ ജസ്റ്റിസ് ഖൻവിൽകർ തുടർന്നു.
മേൽനോട്ട സമിതിയാണ് പ്രശ്ന പരിഹാരത്തിന് ഏറ്റവും നല്ലത്്. കേരളത്തിെൻറ പ്രതിനിധി ആ സമിതിയിലുണ്ട്. കേരളത്തിെൻറ കാര്യം ആ പ്രതിനിധി നോക്കും. ഏതെങ്കിലും ഒരു തീരുമാനം എടുക്കണമെന്നോ എടുക്കരുതെന്നോ സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകില്ല. വെള്ളം തുറന്നുവിടാനുള്ള അപേക്ഷയും സമിതി പരിഗണിക്കെട്ട. വെള്ളം തുറന്നുവിടേണ്ടതുണ്ടോ ഇല്ലേ എന്നും സമിതി തീരുമാനിക്കെട്ട. എല്ലാ പ്രവർത്തനങ്ങളും സമവായത്തിലാകെട്ട എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പരാതികളിലെ തർക്ക വിഷയങ്ങളും നിലപാടുകളും പരിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പകരം വെള്ളം തുറന്നുവിടുന്നതും ജലനിരപ്പ് സംബന്ധിച്ചും നടപടി എടുക്കും മുമ്പ് കക്ഷികൾ മേൽനോട്ട സമിതിയെ സമീപിക്കുകയാണ് വേണ്ടത്. അത്തരമൊരു അപേക്ഷ കിട്ടിയാലുടൻ അതിെൻറ അടിയന്തിര സ്വഭാവം പരിഗണിച്ച് സമിതി പരിഗണനക്ക് എടുക്കണം. ഇതിൽ കുടുതൽഒന്നും പറയുന്നില്ലെന്നും സമവായത്തിലുടെ ഇരുകൂട്ടർക്കും പരിഹരിക്കാവുന്ന ഇത്തരം പരാതികളുമായി രണ്ട് കുട്ടരും മേലിൽ സുപ്രീംകോടതിയിലേക്ക് വരരുതെന്നും ബെഞ്ച് ഉത്തരവിൽ മുന്നറിയിപ്പ് നൽകി. അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിക്കാനായി ജനുവരി 11ലേക്ക് കോടതി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.