Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലിക്കെട്ട്​:...

ജെല്ലിക്കെട്ട്​: തമിഴ്​നാടി​െൻറ ബില്ലിന്​ സ്​റ്റേ ഇല്ല

text_fields
bookmark_border
ജെല്ലിക്കെട്ട്​: തമിഴ്​നാടി​െൻറ ബില്ലിന്​ സ്​റ്റേ ഇല്ല
cancel

​ന്യൂഡൽഹി: ജെല്ലിക്കെട്ടിന്​ അനുമതി നൽകി തമിഴ്​നാട്​ സർക്കാർ പാസാക്കിയ ബിൽ​ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്​ഥാന സർക്കാർ നിയമം പാസാക്കിയതിനെതിരെ സന്നദ്ധ സംഘടന നൽകിയ ഹർജിയാണ്​ കോടതി തള്ളിയത്​.

2014ൽ ജെല്ലിക്കെട്ട്​ നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ സംസ്​ഥാനത്തിന്​ അധികാരമില്ലെന്നും കേന്ദ്രത്തിനാണ്​ അധികാരമെന്നുമായിരുന്നു സന്നദ്ധ സംഘടന വാദിച്ചത്​ . എന്നാൽ ഇൗ വാദം കോടതി അംഗീകരിച്ചില്ല.

അതേസമയം ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട്​​ തമിഴ്​നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെ കോടതി നിശിതമായി വിമർശിച്ചു. ക്രമസമാധാനം പാലിക്കുകയെന്നതാണ്​ ഒരു പരിഷ്​കൃത സമൂഹത്തിൻറെ പ്രാഥമിക കർത്തവ്യം. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്​ഥരെ അറിയിക്കണമെന്നും കോടതി സർക്കാരിനെ ഒാർമിപ്പിച്ചു.

ഇൗ രാജ്യത്ത്​ ഒരു നിയമ  വ്യവസ്​ഥയുണ്ട്​.  ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല. ജെല്ലിക്കെട്ട്​ അനുവദിച്ച്​ കേന്ദ്രസർക്കാർ ഇറക്കിയ ഒാർഡിനൻസ്​ ഒരു കൊല്ലം മു​േമ്പ സ്​റ്റേ ചെയ്​തതിന്​​ ഇപ്പോഴാണോ പ്രതിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jallikattu
News Summary - Supreme Court Slams Tamil Nadu
Next Story