തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ അവയെ ദത്തെടുക്കണം; ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. നായ്ക്കൾക്ക് ഭക്ഷണം നൽകുമ്പോൾ അത് പൊതുജനങ്ങൾക്ക് ശല്യമാകരുതെന്ന് നാഗ്പൂർ മുനിസിപ്പാലിറ്റിയോട് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയും ചെയ്തു.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള പൊതുഇടം കണ്ടെത്തണം. നായ്ക്കൾക്ക് ഭക്ഷണം കൊടുത്തില്ലെങ്കിൽ അതു കൊണ്ട് ഉണ്ടാവുന്ന ഉപദ്രവം കനത്തതായിരിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരുവു നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു സാമൂഹ്യ വിപത്തായാണ് മാറുന്നതെന്ന് ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നത്. തെരുവുനായിൽ നിന്ന് വലിയ ഉപദ്രവമാണ് ഉണ്ടാകുന്നത്. മൃഗസ്നേഹികൾക്ക് നായ്ക്കളോട് സ്നേഹമുണ്ടെങ്കിൽ അവയെ വീട്ടിൽ കൊണ്ടുപോയി പ്രത്യേക താമസസൗകര്യം ഉറപ്പാക്കി കൊണ്ട് ഭക്ഷണം കൊടുക്കുകയാണ് വേണ്ടത്.
കൂടാതെ, നായ്ക്കളെ വീട്ടിൽ കൊണ്ടു പോകുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും കൃത്യമായി പ്രതിരോധ കുത്തിവെപ്പ് എടുക്കുകയുമാണ് വേണ്ടത്. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടായാൽ അതിന് ഉത്തരവാദി വളർത്തുന്നവരാണെന്നും നാഗ്പൂർ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.