സന്ദേശ്ഖലിയിൽ ബി.ജെ.പിക്ക് സുപ്രീംകോടതിയുടെ തിരിച്ചടി: പ്രിവിലേജ് കമ്മിറ്റി നോട്ടീസിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: ലോക്സഭ സെക്രട്ടേറിയറ്റ് പ്രിവിലേജ് കമ്മിറ്റി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കെതിരെ പുറപ്പെടുവിച്ച നോട്ടീസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ബി.ജെ.പി എം.പി സുകാന്ത മജൂംദാറിന്റെ പരാതിയിലായിരുന്നു പ്രിവിലേജ് കമ്മിറ്റി നടപടി.
മജൂംദാർ ബംഗാളിൽ സംഘർഷം നിലനിൽക്കുന്ന സന്ദേശ്ഖലിയിലേക്ക് പോകുമ്പോൾ പൊലീസ് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് ബംഗാൾ ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരോട് പ്രിവിലേജ് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നോട്ടീസ് സ്റ്റേ ചെയ്ത് ഹരജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയത്.
അതിനിടെ, സന്ദേശ്ഖലി സംഘർഷം കോടതി മേൽനോട്ടത്തിൽ സി.ബി.ഐയോ പ്രത്യേക അന്വേഷണസംഘമോ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. തുടർന്ന് അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ ഹരജി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.