തെരഞ്ഞെടുപ്പ് റാലികൾക്ക് മധ്യപ്രദേശ് ഹൈകോടതി ഏർപ്പെടുത്തിയ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: കോവിഡിെൻറ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് മധ്യപ്രദേശ് ഹൈകോടതി ഏർപ്പെടുത്തിയ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ. ഹൈകോടതിയുടെ ഗ്വാളിയാർ ബെഞ്ചാണ് സ്റ്റേ ഏർപ്പെടുത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. 28 സീറ്റുകളിലേക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജസ്റ്റിസ് എ.എം ഖാൻവിൽക്കറിെൻറ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റാലികളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. റാലികളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
വിർച്വുലായി പ്രചാരണം നടത്താനായിരുന്നു ഹൈകോടതി നേരത്തെ നൽകിയിരുന്ന നിർദേശം. ഇത് സാധ്യമല്ലാത്ത സാഹചര്യം വരികയാണെങ്കിൽ മാത്രം കർശന വ്യവസ്ഥകളോടെ റാലികൾക്ക് അനുമതി നൽകാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഹൈകോടതി അനുമതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന് പുറമേ രണ്ട് ബി.ജെ.പി സ്ഥാനാർഥികളും ഇക്കാര്യത്തിൽ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.