Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്ജിദുകളുടെ സർവേ...

മസ്ജിദുകളുടെ സർവേ ആവശ്യപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതി അവസാനിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ

text_fields
bookmark_border
മസ്ജിദുകളുടെ സർവേ ആവശ്യപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതി അവസാനിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ
cancel

ന്യൂഡൽഹി: പുരാതന മസ്ജിദുകളുടെ അടിയിൽ കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഫയൽ ചെയ്ത നിരവധി കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പൊളിറ്റ് ബ്യറോയുടെ യോഗത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ ഇത്തരം വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഇടപെടാത്തത് ദൗർഭാഗ്യകരമാണെന്ന് പാർട്ടി പറഞ്ഞു.

‘വാരണാസിക്കും മഥുരക്കും ശേഷം സംഭാലിൽ പതിനാറാം നൂറ്റാണ്ടിലെ ഒരു പള്ളിയുടെ ഒരു സർവേക്കു കീഴ്ക്കോടതി ഉത്തരവിട്ടു. ഇതെ തുടർന്നുള്ള അക്രമത്തിൽ നാല് മുസ്‍ലിം യുവാക്കൾ കൊല്ലപ്പെട്ടു. അജ്മീർ ഷെരീഫ് ദർഗയെ സംബന്ധിച്ച് അജ്മീറിലെ സിവിൽ കോടതിയിലും സമാനമായ ഒരു ഹരജി പരിഗണിച്ചിട്ടുണ്ട്. അയോധ്യാ തർക്കത്തിൽ സുപ്രീംകോടതിയുടെ 2019 ലെ അഞ്ചംഗ ബെഞ്ച് വിധി നിയമത്തി​ന്‍റെ സാധുതയെയും അതി​ന്‍റെ നിർവഹണത്തെയും വ്യക്തമായി ഉയർത്തിക്കാട്ടുന്നു. ഈ നിർദേശം കണക്കിലെടുത്ത് നിയമനടപടികൾ നിർത്തി​വെക്കാൻ ഇടപെടാൻ സുപ്രീംകോടതിക്ക് ബാധ്യതയുണ്ട്. നിയമത്തി​ന്‍റെ ലംഘനമാണിതെന്നും സി.പി.എം പറഞ്ഞു.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ്, സംഭാലിലെ ഷാഹി ജമാ മസ്ജിദ്, സൂഫി സന്യാസി മൊയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗ, ബുദൂണിലെ ജമാസി മസ്ജിദ് എന്നിവയുൾപ്പെടെ ക്ഷേത്ര മസ്ജിദ് തർക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ ഫയൽ ചെയ്യപ്പെട്ട നിരവധി വ്യവഹാരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവിടെ പുരാതനമായവ നശിപ്പിച്ച് നിർമിച്ചതാണെന്നാണ് ഹരജിക്കാരുടെ വാദം. ക്ഷേത്രങ്ങളിൽ ഹിന്ദു പ്രാർത്ഥന നടത്താൻ അനുമതി തേടി. ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമം, 1991ലെ നിയമത്തിലെ ചില വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം പൊതുതാൽപര്യ ഹരജികൾ കേൾക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന നിലപാട് ആവർത്തിച്ചപ്പോൾ, ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുത്വ സംഘടനകളും കുപ്രചരണത്തിലൂടെ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു. ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളുടെ ശ്രമങ്ങളെ പൊളിറ്റ്ബ്യൂറോ അപലപിക്കുന്നു. അത്തരമൊരു സമീപനം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങളെ സഹായിക്കില്ല എന്നവർ പറഞ്ഞു.

ഗ്രേറ്റർ നോയിഡയിലെ കർഷകർ നടത്തുന്ന കർഷക സമരത്തിന് പൊളിറ്റ്ബ്യൂറോ പിന്തുണ പ്രഖ്യാപിച്ചു. അറസ്റ്റിലായ കർഷകർ ജയിലിൽ നിരാഹാര സമരത്തിലാണ്. കേരളത്തിൽ ദുരന്തം വിതച്ച വയനാടിനുള്ള ഫണ്ട് ഉടൻ വിതരണം ചെയ്യണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അടിയന്തര സഹായമായി 214.68 കോടി രൂപയും സമഗ്രമായ വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമായി 2,319.1 കോടി രൂപയും സംസ്ഥാനം അടിയന്തരമായി ആവശ്യപ്പെട്ടിട്ടും നാലുമാസം കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു. ഏപ്രിലിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തി​ന്‍റെ കരട് രേഖയും ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Politburocpi(m)Supreme Courtsurvey of mosques
News Summary - Supreme Court should put a stop to lawsuits seeking survey of mosques, says CPI(M)
Next Story