ചീഫ് ജസ്റ്റിസിനെതിരായ ആരോപണം: സി.ബി.ഐ, ഐ.ബി മേധാവികളെ വിളിച്ചു വരുത്തും
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സി.ബി.ഐ, ഐ.ബി, ഡൽഹി പൊലീസ് മേധാവികളെ സുപ്രീംകോടതി വിളിച്ചു വരുത്തും. ഉച്ചക്ക് 12.30ന് ചേബറിൽ വെച്ച് സുപ്രീംകോടതി മേധാവിമാരെ കാണുക. കേസ് വീണ്ടും മൂന് ന് മണിക്ക് സുപ്രീംകോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിനെ ലൈംഗിക പീഡന ആരോപണത്തിൽ കുടുക്കാനായി വലിയ ഗൂഢാലോചന നട ത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ഉത്സവ് ബെയിൻസ് നൽകിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഈ സ ത്യവാങ്മൂലം പരിഗണിച്ച കോടതിയാണ് സ്വമേധയാ കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.
ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനാ യ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കവെ സംഭവത്തിന് പിന്നിൽ വൻ ശക്തികളുണ്ടെന്ന് അഭിഭാഷകൻ ഉത്സവ് ബെയിൻസ് ചൂണ്ടിക്കാട്ടി. സി.ബി.ഐ, പൊലീസ് അന്വേഷണങ്ങളിൽ വിശ്വാസമില്ല. സർക്കാറിന്‍റെ കീഴിലാണ് ഈ ഏജൻസികൾ പ്രവർത്തിക്കുന്നത്. അന്വേഷണ ഏജൻസികളെ സർക്കാർ രാഷ്ട്രീയമായ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. ജുഡീഷ്യൽ അന്വേഷണം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇത് ഗൗരവതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജൻസികളുടെ മേധാവിമാരെ കാണണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനോട് ആവശ്യപ്പെട്ടത്.
അതേസമയം, കേസിൽ ഇടപെടാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകൻ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിന്‍റെ ഉള്ളടക്കം എന്താണെന്ന് അറിയണമെന്നും ഇന്ദിര വ്യക്തമാക്കി.
അതിനിടെ, സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകൻ ഉത്സവ് ബയസിനെ കനത്ത സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ മുൻ വനിത ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ സുപ്രീംകോടതിയിലെ രണ്ടാമനായ ജഡ്ജി എസ്.എ. ബോബ്ഡെക്ക് കഴിഞ്ഞ ദിവസം അന്വേഷണച്ചുമതല ചീഫ് ജസ്റ്റിസ് കൈമാറിയിരുന്നു. പരമോന്നത കോടതിയിലെ മറ്റു ജഡ്ജിമാരായ എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരെയും അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ.
ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ മുൻ വനിത ജീവനക്കാരിക്ക് അന്വേഷണ സമിതി നോട്ടീസ് അയച്ചു. 26ാം തീയതി മൂന്നംഗ സമിതിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.