റാണ അയൂബിെൻറ പുസ്തകം ഉപയോഗയോഗ്യമല്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ് പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ മുതിർന്ന അഭിഭാഷകൻ പ്ര ശാന്ത് ഭൂഷണ് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. മേലിൽ ഇത്തരമൊരു ഹരജിയുമായി വരാതിര ിക്കാനാണ് പിഴ. പുനരേന്വഷണ ഹരജിയിൽ പ്രശാന്ത് ഉദ്ധരിച്ച മാധ്യമപ്രവർത്തക റാണ അ യൂബിെൻറ ‘ഗുജറാത്ത് ഫയൽ: മൂടിവെക്കപ്പെട്ട സത്യങ്ങൾ ’ എന്ന പുസ്തകം ഉപയോഗ യോഗ്യമല്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര തയാറാക്കിയ വിധിയിൽ വിമർശിച്ചു.
ബി.ജെ.പി സർക്കാറിെൻറ കാലത്തെ ഏറ്റുമുട്ടൽ വിദഗ്ധനായ പൊലീസ് ഒാഫിസർ ഡി.ജി വൻസാര വഴിയാണ് ഹരേൺ പാണ്ഡ്യയെ കൊല്ലാനുള്ള കരാർ കിട്ടിയതെന്ന് സൊഹ്റാബുദ്ദീൻ ൈശഖ് പറഞ്ഞുവെന്ന അഅ്സം ഖാൻ എന്നയാളുടെ മൊഴിയാണ് പ്രശാന്ത് ഭൂഷൺ ഹരജിക്ക് പ്രധാനമായും ആധാരമാക്കിയിരുന്നത്. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടെ മഹാരാഷ്ട്രയിലെ കോടതിയിൽ നൽകിയതായിരുന്നു ഇൗ മൊഴി. ഇൗ മൊഴിയിലും പാണ്ഡ്യയുടെ പിതാവും ഭാര്യയും നൽകിയ മൊഴികളിലും പ്രാധാന്യമില്ലെന്ന നിലപാടാണ് സുപ്രീംകോടതി എടുത്തത്.
പുനരന്വേഷണത്തിന് പ്രാശന്ത് ഭൂഷൺ എക്സിക്യൂട്ടിവ് അംഗമായ സി.പി.െഎ.എൽ സമർപ്പിച്ച ഹരജിക്ക് അദ്ദേഹം തന്നെ അഭിഭാഷകനായി ഹാജരായത് ബാർ കൗൺസിൽ ചട്ടങ്ങൾക്ക് വിരുദ്ധമാെണന്ന് പറഞ്ഞാണ് 50,000 രൂപ സുപ്രീംകോടതി പിഴയിട്ടത്.
ഹരജിയിൽ പ്രശാന്ത് ഭൂഷൺ പരാമർശിച്ച റാണ അയൂബിെൻറ പുസ്തകംകൊണ്ട് ഒരു ഉപയോഗവുമില്ലെന്നും ജസ്റ്റിസ് മിശ്ര വിധി പ്രസ്താവത്തിലെഴുതി. തെളിവിെൻറ അടിസ്ഥാനത്തിലുള്ള ഒരു വ്യക്തിയുടെ അഭിപ്രായമല്ല അത്. ഉൗഹവും അനുമാനവും സങ്കൽപവും കൂട്ടിക്കലർത്തിയെഴുതിയ അതിന് തെളിവിെൻറ വിലയില്ല. അത് രാഷ്ട്രീയമായി പ്രേരിപ്പിക്കപ്പെട്ടതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഗുജറാത്ത് കലാപത്തിനുശേഷം അത്തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ അസാധാരണമായിരുന്നില്ല എന്നും വിധിപ്രസ്താവം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.